0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 23 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.3K

കൊറേ ആയല്ലോ.." ഞാൻ ചെറിയ ചിരിയോടെ പറഞ്ഞു അമ്മയുടെ പുറത്തു കൈകൊണ്ട് തട്ടി .

"സുഖം അല്ലേടാ അവിടെ ?" മാതാശ്രീ എന്നെ അടർത്തി മാറ്റി ചെറു ചിരിയോടെ തിരക്കി .

"ഓ എന്ത് സുഖം അമ്മാ . അങ്ങനെ പോണൂ . ഇവിടെ ചുമ്മാ ഇരുന്നു തിന്നുന്ന സുഖം അവിടെ കിട്ടുമോ ?" ഞാൻ പയ്യെ പറഞ്ഞുകൊണ്ട് തിണ്ണയിലേക്ക് കയറി ഇരുന്നു .

"പോയ കാര്യം ഒക്കെ ഭംഗി ആയില്ലേ മോളെ ?" എന്റെ ഊഴം കഴിഞ്ഞതും അമ്മ മരുമകളോടായി തിരക്കി .

"ആഹ്...അതൊക്കെ കേമം ആയി കഴിഞ്ഞു .." അവൾ ചെറു ചിരിയോടെ പറഞ്ഞു .

"ആഹ്..നീ എന്താടി എന്നെ ഇങ്ങനെ നോക്കുന്നെ ? മുൻപ് കണ്ടിട്ടില്ലേ ?" അടുത്ത് നിന്ന അഞ്ജുവിന്റെ നോട്ടം കണ്ടു ഞാൻ ചിരിയോടെ തിരക്കി .

"അല്ല ...കുറച്ചു ദിവസം കൊണ്ട് ചെറിയ മാറ്റമൊക്കെ വന്നപോലെ..അതുകൊണ്ട് നോക്കിയതാ " എന്റെ സംസാരത്തിലെ രീതികൊണ്ടോ എന്തോ അഞ്ജു സംശയത്തോടെ പറഞ്ഞു .

"മ്മ്..പിന്നെ .നിന്റെ ക്‌ളാസ് ഒകെ എന്തായി ?" ഞാൻ ചുമ്മാ കുശലം തിരക്കും പോലെ ചോദിച്ചു .

"ആഹ്..അതൊക്കെ അതിന്റെ വഴിക്ക് നടക്കുന്നുണ്ട് .." അവൾ ഒഴുക്കൻ മട്ടിൽ പറഞ്ഞു .

"മ്മ്...." ഞാൻ പയ്യെ മൂളി .

"എടാ..കണ്ണാ ..ഏതായാലും നീ ഇവിടെ ഒരാഴ്ച ഉണ്ടാവില്ലേ ?കൃഷ്‌ണൻ മാമേടെ വീട്ടിലും തറവാട്ടിലും ഒക്കെ മോളേം കൂട്ടി ഒന്ന് പൊയ്ക്കോളുണ്ട് . ഏട്ടൻ കഴിഞ്ഞ ദിവസം വിളിച്ചപ്പോഴും പറഞ്ഞു ." പെട്ടെന്ന് എന്തോ ഓർത്തെടുത്ത പോലെ അമ്മ

💬 Comments

View all comments