0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 23 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.2K

തിരക്കിൽ ആകും . കൂട്ടത്തിൽ നമ്മൾക്കും പോണ്ടേ മോനെ ? "

മഞ്ജുസെന്നെ ചെറു ചിരിയോടെ നോക്കി പറഞ്ഞു .

"ശൊ..ഇത് വല്യ കഷ്ടം ആയല്ലോ ..എന്ന നടക്കെടി ടീച്ചറെ "

ഞാൻ കളിയായി പറഞ്ഞു പല്ലിറുമ്മി. പിന്നെ അവളുടെ ഇരു തോളിലും പിടിച്ചുകൊണ്ട് മുന്നോട്ടു തള്ളി . പിന്നെ അവൾക്കു പുറകെ ആയി ഞാനും നടന്നു .

ആളുകൾ നിൽക്കുന്ന സ്ഥലം ആയപ്പോൾ ഞങ്ങൾ സ്വല്പം അകന്നു മാറി . പിന്നെ കണ്ണുകൊണ്ട് സംസാരിച്ചു പരസ്പരം രണ്ടു വഴിക്കു പിരിഞ്ഞു . മഞ്ജു കളംപാട്ട് നടക്കുന്ന സ്ഥലത്തേക്കും , ഞാൻ വീട്ടിന്റെ പൂമുഖത്തേക്കും ആണ് കയറിയത് . മഞ്ജുസിന്റെ മാതാശ്രീ പൂമുഖത്തു തന്നെ ഇരിക്കുന്നത് ഞാൻ കണ്ടു . അതുകൊണ്ട് സംസാരിക്കാനുള്ളതൊക്കെ അപ്പോഴേ സംസാരിക്കാം എന്ന് കരുതി .ഓപ്പറേഷൻ കഴിഞ്ഞു അധികം ആയിട്ടില്ലാത്തതുകൊണ്ട് മഞ്ജുന്റെ അമ്മ അധികം ഓടിച്ചാടി നടക്കാതെ ഒരു ഭാഗത്തു ഇരിപ്പാണ് .

ഞാൻ പൂമുഖത്തേക്ക് കയറി ചെല്ലുന്നത് കണ്ടപ്പഴേ അവർ ഇരിക്കുന്നിടത്തു നിന്ന് എഴുനേൽക്കാൻ തുടങ്ങി . മരുമോനോടുള്ള ബഹുമാനം കൊണ്ടോ എന്തോ !

"ഏയ്..ഏയ് ...അമ്മ അവിടെ ഇരി ഇരി ... ആ പരിപാടി ഒന്നും വേണ്ട " എന്തായാലും അമ്മാതിരി ബഹുമാനം ഒന്നും വേണ്ടെന്ന ഭാവത്തിൽ ഞാൻ ചിരിയുടെ പറഞ്ഞു , കൈകൊണ്ട് അവരോടു ഇരിക്കാൻ തന്നെ ആംഗ്യം കാണിച്ചു . പിന്നെ ചെരിപ്പ് സ്റ്റെപ്പിൽ അഴിച്ചുവെച്ചു ഉമ്മറത്തേക്ക് കയറി .

പൂമുഖത്തു വേറെയും ഒന്ന് രണ്ടു ആളുകൾ ഉണ്ട് . പക്ഷെ എന്റെ ഭാഗ്യത്തിന് ആ എരണം

💬 Comments

View all comments