0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 23 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.2K

കേട്ട സിംഗപ്പൂർ അമ്മാവൻ ഇല്ല . അതൊരു ആശ്വാസം ആണ് ! എന്ത് തന്നെ ആയാലും ഞാൻ മഞ്ജുസിന്റെ അമ്മയുടെ മുൻപിലുള്ള തിണ്ണയിലേക്കിരുന്നു അവരെ നോക്കി . അവരുടെ മുഖത്തും ചെറിയ സന്തോഷവും പുഞ്ചിരിയുമൊക്കെ ഉണ്ട് .

"എന്തോ അമ്മക്ക് എന്നോട് പറയാൻ ഉണ്ടെന്നു മഞ്ജുസ് പറഞ്ഞല്ലോ , എന്താന്ന് വെച്ചാൽ പറഞ്ഞോളൂ .." ഞാൻ മുണ്ടിന്റെ മടക്കി കുത്ത് അഴിച്ചിട്ടുകൊണ്ട് അവരോടായി പറഞ്ഞു .

ഞാൻ കാര്യം അവതരിപ്പിച്ചതും അവരൊന്നും ചുറ്റും നോക്കി . പിന്നെ നേരിയൊരു ആശ്വാസത്തോടെ പറഞ്ഞു തുടങ്ങി .

"അങ്ങനെ കാര്യമായിട്ടൊന്നും ഇല്ല മോനെ .പിന്നെ ഇന്ന് ഏട്ടൻ പറഞ്ഞതൊന്നും മോൻ കാര്യമാക്കണ്ട .അവൻ അങ്ങനെയൊക്കെ പറഞ്ഞപ്പോ മോന് വിഷമായി കാണും എന്ന് അമ്മക്ക് അറിയാം. " മഞ്ജുവിന്റെ അമ്മ ഒന്ന് പറഞ്ഞു നിർത്തി .

"ഏയ് ..അത് സാരല്യ.." ഞാൻ ചെറിയ ചിരിയോടെ അവരെ ആശ്വസിപ്പിക്കാനായി പറഞ്ഞു .

"അങ്ങനെയല്ല..എല്ലാരും അതും ഇതും ഒക്കെ പറയുമ്പോ ആർക്കായാലും വിഷമം ഒകെ തോന്നും " അവർ നിരാശയോടെ പറഞ്ഞു .

"ആഹ് ..മനുഷ്യർ അല്ലെ അമ്മെ . വിഷമം ഒക്കെ എനിക്കും ഉണ്ട് .സത്യം തന്നെയാ . പിന്നെ മഞ്ജുസിനെ ഓർത്തിട്ട് എല്ലാം അങ്ങ് ക്ഷമിക്കുന്നതാ . ഇനിയിപ്പോ ഞാൻ വല്ലോം പറഞ്ഞു പോയാലും കുറ്റം അവൾക്കല്ലേ വരൂ .." ഞാൻ എന്റെ നിസഹായത ഓർത്തെന്നോണം പയ്യെ പറഞ്ഞു .

"മ്മ്...ഞങ്ങളൊക്കെ മോനെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട് അല്ലെ ? ദേഷ്യം ഉണ്ടോ ഞങ്ങളോടൊക്കെ ?" ഒരു കുറ്റസമ്മതം പോലെ മഞ്ജുസിന്റെ അമ്മ

💬 Comments

View all comments