0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 23 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.2K

എന്നോട് തിരക്കി .

"ഏയ് ..അമ്മ എന്തൊക്കെയാ ഈ പറയണേ , നിങ്ങളല്ലല്ലോ ..വേറെ ആൾക്കാർ അല്ലെ . അതിനെന്തിനാ നിങ്ങളോടൊക്കെ ദേഷ്യം തോന്നണത് " ഞാൻ ചെറു ചിരിയോടെ പറഞ്ഞു അവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു .

"അല്ല...തുടക്കത്തിലൊന്നും ഞാനും മോനെ അത്ര ശ്രദ്ധിച്ചിട്ടില്ല്യാലോ . എനിക്കും ഉള്ളുകൊണ്ട് അത്ര തൃപ്തി ഒന്നും ഉണ്ടായിരുന്നില്യ .അത് വാസ്തവം ആണ് . പിന്നെ മോൾടെ കടുംപിടുത്തം കാരണം ഒക്കെ അങ്ങട് സമ്മതിച്ചുന്നെ ഉള്ളു.." അവർ ഒരു കുമ്പസാരം പോലെ സാവധാനം പറഞ്ഞു .ഇടക്കെപ്പോഴോ അവരുടെ തൊണ്ട ഇടറുന്നതും ഞാൻ ശ്രദ്ധിച്ചു .

"ഹ ഹ .. അതൊക്കെ കഴിഞ്ഞില്ലേ അമ്മെ ...ഇപ്പോ അമ്മക്ക് എന്നെ ഇഷ്ടമാണോ ? എനിക്ക് അതറിഞ്ഞാൽ മതി " ചെറുതായികണ്ണുനിറഞ്ഞു തുടങ്ങിയ അവരുടെ കൈപിടിച്ച് തഴുകി , ഞാൻ സ്നേഹപൂർവ്വം തിരക്കി .

"അതെന്തൊരു ചോദ്യമാ മോനെ ? എനിക്കിപ്പോ നീയെന്റെ സ്വന്തം മോനെ പോലെയാ . നിന്റെ പ്രായവും പക്വതയും ഒകെ ഓർത്തു അമ്മക്ക് ആദ്യം ടെൻഷൻ ഉണ്ടായിരുന്നു . പക്ഷെ ഇപ്പൊ അതൊന്നും ഇല്ല . എന്റെ മോളേക്കാൾ ഭേദം തന്നെയാ നീ ." മഞ്ജുസിന്റെ മാതാശ്രീ ചെറിയ പുഞ്ചിരിയോടെ പറഞ്ഞു എന്റെ കൈത്തലം മുറുകെ പിടിച്ചു .

"അവളുടെ മുത്തശ്ശിക്ക് ആയാലും, അച്ഛന് ആയാലും ഇപ്പോൾ മോനെ കുറിച്ച് പറയുമ്പോ നൂറു നാവാ . മാത്രല്ല , എന്റെ കുട്ടി ഇത്ര സന്തോഷിച്ചു കാണുന്നത് കൊറേ നാളുകൾക്ക് ശേഷാ.." മഞ്ജുസിന്റെ കാര്യം ഓർത്തെന്നോണം അമ്മ ചെറിയ ഇടർച്ചയോടെ പറഞ്ഞു .

💬 Comments

View all comments