Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 23 [Sagar Kottapuram]
"മ്മ്..." ഞാൻ അതിനൊന്നു പയ്യെ മൂളുക മാത്രം ചെയ്തു .
"ആഹ്..അതൊക്കെ പോട്ടെ .ഇങ്ങനെ ഒകെ ആണെങ്കിലും നിങ്ങള് തമ്മിൽ ചെറിയ വഴക്കൊക്കെ ഉണ്ടെന്നു മഞ്ജു പറഞ്ഞല്ലോ " ചെറിയ ചിരിയോടെ മഞ്ജുസിന്റെ അമ്മ എന്നെ നോക്കി .
"ഏയ് ..അതൊക്കെ ചുമ്മാ നിസാര കാര്യത്തിന് തല്ലുകൂടുന്നതല്ലേ . അമ്മേടെ മോൾ ആയതുകൊണ്ട് പറയുന്നതല്ല , അതിനു ഇടയ്ക്കു അരവട്ടുണ്ട് !" ഞാൻ ചെറിയ ചിരിയോടെ പറഞ്ഞപ്പോൾ മഞ്ജുസിന്റെ അമ്മയും പുഞ്ചിരിച്ചു .
"ഹ ഹ ..അവളുടെ അച്ഛനെ പറഞ്ഞാൽ മതി . കൊഞ്ചിച്ചു വഷളാക്കിയതാ . പണ്ടുമുതലേ അവള് പറയുന്നതൊക്കെ നടക്കണം . അവള് പറയുന്ന പോലെ ബാക്കിയുള്ളവര് പെരുമാറണം എന്നൊക്കെ വല്യ നിർബന്ധം ആണ് ." അവർ മഞ്ജുസിന്റെ സ്വഭാവം ഓർത്തു പറഞ്ഞു .
"ആഹ്..അത് തന്നെ ! എന്റെ അടുത്തും മാറ്റം ഒന്നും ഇല്ല . ഇടക്കു ഫോൺ വിളിച്ചിട്ട് എടുത്തില്ലെങ്കിൽ , അതിനു വരെ വഴക്കിടും . പിന്നെ ഞാൻ എന്തോ ചെയ്യാനാ അമ്മെ ?" ഞാൻ അവരെ നിസ്സഹായതയോടെ നോക്കി .
"ആഹ്...അതും ശരിയാ. പക്ഷെ മോനെപ്പോഴും ഇങ്ങനെ അവളുടെ താളത്തിനൊത്തു തുള്ളേണ്ട എന്നാണ് എന്റെ ഒരു അഭിപ്രായം . അങ്ങനെ പോയാൽ അത് മോന് തന്നെ ദോഷം ആകും . " മഞ്ജുസിന്റെ അമ്മ വലിയൊരു ഉപദേശം പോലെ എന്നോട് പറഞ്ഞു .
"മ്മ്...." ഞാൻ പയ്യെ മൂളി അവരെ നോക്കി .
അപ്പോഴേക്കും മഞ്ജുസിന്റെ മുത്തശ്ശിയും അങ്ങോട്ടേക്കെത്തി .അതോടെ ഞങ്ങളുടെ സംസാരം വേറെ വിഷയങ്ങളിലേക്ക് നീങ്ങി .
💬 Comments
View all comments