Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 23 [Sagar Kottapuram]
. " മഞ്ജുസ് അവനെ മോട്ടിവേറ്റ് ചെയ്യാൻ തുടങ്ങി .
"ഓ പിന്നെ . അവന്റെ തന്തപ്പിടി മഞ്ജുസിന്റെ പോലെ ക്യാഷ് ടീം ആണ് . പിന്നെയിപ്പോ അവൻ നയിച്ച് തിന്നണ്ട കാര്യം ഒന്നും ഇല്ല " ഞാൻ ഇടയ്ക്കു കയറി ശ്യാമിനെ സപ്പോർട്ട് ചെയ്തു .
"ആഹ് ..നല്ല ബെസ്റ്റ് കമ്പനി .. . ഈ പൊട്ടൻ പറയുന്ന കേട്ട് നടക്കേണ്ട ശ്യാമേ . മര്യാദക്ക് നീ വല്ല ജോലിക്കും ശ്രമിക്ക് " മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടികൊണ്ട് ശ്യാമിനോടായി പറഞ്ഞു .
"ആഹ്..നോക്കണം " ശ്യാം ഞങ്ങളുടെ മുഖ ഭാവം ശ്രദ്ധിച്ചെന്നോണം ചിരിയോടെ പറഞ്ഞു .
"മഞ്ജുസേ ഞാൻ ഒരു കാര്യം പറഞ്ഞോട്ടേടി..." ശ്യാമിനെ കോയമ്പത്തൂരിലേക്ക് എത്തിക്കാനുള്ള കാര്യം എടുത്തിടാമെന്നു തോന്നിയപ്പോൾ ഞാൻ അവളെ തോണ്ടിക്കൊണ്ട് ചോദിച്ചു . പക്ഷെ പഴയ മിസ്സിനെ ഞാൻ എടി , പോടീ എന്നൊക്കെ വിളിക്കുന്നത് കണ്ടു ശ്യാം ചെറിയ കൗതുകത്തോടെ വീക്ഷിക്കുന്നുണ്ട് .
"മ്മ്...എന്താടാ ?" അവളെന്നെ ചോദ്യ ഭാവത്തിൽ നോക്കി .
"ഞാൻ ഒരു ഐഡിയ പറയട്ടെ . ശ്യാമിന് നമ്മുടെ ഓഫീസില് ഒരു ജോലി കൊടുക്കാൻ നിനക്ക് പറ്റില്ലേ ? അതാകുമ്പോ എനിക്കും ഒരു കമ്പനി ആവും ." ഞാൻ പയ്യെ ഉള്ളിലെ ആഗ്രഹം പറഞ്ഞതും മഞ്ജുസ് ഒന്ന് തലയാട്ടി ചിരിച്ചു .
"മ്മ്...അതൊക്കെ പറ്റും . പക്ഷെ..." അവളൊന്നു പറഞ്ഞു നിർത്തി .
"ഒരു പക്ഷെയും ഇല്ല ...ഞാൻ ആദ്യായിട്ട് നിന്നോട് ഒരു കാര്യം പറയണതല്ലേ . ഒന്ന് സാധിച്ചു താടോ "
💬 Comments
View all comments