Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 23 [Sagar Kottapuram]
ഞാൻ അവളുടെ കയ്യിൽ തോണ്ടിക്കൊണ്ട് ചിണുങ്ങി . പിന്നെ ശ്യാമിനെ നോക്കി കണ്ണിറുക്കി .
"നീ ആദ്യം ഒന്ന് ചുമ്മാ ഇരി ..ഞാൻ ഒന്നാലോചിക്കട്ടെ ..." മഞ്ജുസ് എന്റെ തിടുക്കം കണ്ടു ദേഷ്യപ്പെട്ടു . പിന്നെ ശ്യാമിനെ നോക്കി .
"തനിക്ക് കുടിക്കാൻ എന്തേലും എടുക്കട്ടേ ശ്യാമേ ?" മഞ്ജു പെട്ടെന്ന് അവന്റെ കാര്യം ഓർത്തു ആതിഥ്യ മര്യാദയോടെ ചോദിച്ചു .
"ഏയ് ഒന്നും വേണ്ട മിസ്സെ ..ഇവനെ ഒന്ന് വിട്ടു തന്നാൽ മതി..ഞങ്ങൾക്ക് കുറച്ചു സ്ഥലത്തൊക്കെ പോവാൻ ഉണ്ട് .." ശ്യാം ആ ഓഫർ നിരസിച്ചുകൊണ്ട് ആവേശത്തോടെ പറഞ്ഞു .
"മ്മ്...അതൊക്കെ പൊക്കോ . പക്ഷെ ആദ്യം നീ എന്തേലും കുടിച്ചിട്ട് പോയാൽ മതി ." മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി . അതോടെ ഞാനും ശ്യാമും ഉമ്മറത്തൊറ്റക്കായി .
"നീ എന്തിനാ കോപ്പേ , എന്നെ ഇങ്ങോട്ടെഴുന്നള്ളിച്ചത് . നിനക്ക് അങ്ങോട്ട് വന്നാൽ പോരായിരുന്നോ " ശ്യാം മഞ്ജു പോയതും എന്റെ നേരെ ചാടിക്കടിച്ചു .
"ഹാഹ് .അതിനു നീയെന്തിനാ കോപ്പേ ചൂടാവുന്നെ . അവൾക്ക് കുഴപ്പം ഒന്നുമില്ല " ഞാൻ ചെറിയ ചിരിയോടെ പറഞ്ഞു .
"മ്മ് ..എന്നാലും എനിക്ക് മിസ്സിനെ കാണുമ്പോ എന്തോ പോലെയാ . ഇത് ശരിക്കു വല്യ ചടപ്പാ . പഠിപ്പിച്ച മിസ് തന്നെ കൂട്ടുകാരന്റെ വൈഫ് ആയിട്ടു .." ശ്യാം ഒന്ന് പറഞ്ഞു നിർത്തി .
"ആഹ്...അതൊക്കെ കള ശ്യാമേ . ഇപ്പൊ എന്ത് മിസ് . ആ പോയ സാധനം തനി പെണ്ണാ "
💬 Comments
View all comments