Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 24 [Sagar Kottapuram]
"ആഹ്...പറയുന്ന ആളും പിന്നെ വല്യ പുള്ളിയായതോണ്ട് കുഴപ്പം ഇല്ല " അഞ്ജുവും വിട്ടില്ല. ഒരു പ്ളേറ്റിലേക്ക് അവൾക്കു ആവശ്യമുള്ളതെടുത്തിട്ട് അവളും തിരിച്ചു പറഞ്ഞു .
"വല്ല കാര്യവും ഉണ്ടോ ?" ഞാൻ മഞ്ജുസിന്റെ ചമ്മിയ മുഖം നോക്കി ചിരിയോടെ തിരക്കി .
"പോടാ..." മഞ്ജു എന്നെ നോക്കി ചിരിച്ചുകൊണ്ട് പല്ലിറുമ്മി .
"എടി എടി അഞ്ജു ..മതി നിർത്തിക്കോ..ആവശ്യത്തിനായി .." അവരുടെ വഴക്ക് ഇനിയും തുടർന്ന് പോകണ്ട എന്ന് കരുതി ഞാനും ഇടയ്ക്കു കയറി .
"അത് അടുത്തിരിക്കുന്ന ടീച്ചറോടും കൂടി പറ . ഇതെവിടുത്തെ ടീച്ചർ ആണോ എന്തോ ! പിള്ളേരെക്കാൾ കഷ്ടം ആണ് മോനെ . നീയൊക്കെ വഴക്കിടുന്നതിന്റെ ഗുട്ടൻസ് ഇപ്പോഴല്ലേ പിടികിട്ടിയത് ." മഞ്ജുസിന്റെ സ്വഭാവം ശരിക്കു മനസിലാക്കിയ പോലെ അഞ്ജു ഒന്നുടെ താങ്ങി .
"അപ്പൊ നിങ്ങള് ഞാനില്ലാത്തപ്പോ ഫുൾ അടി ആണോ ?" ഞാൻ സംശയത്തോടെ മഞ്ജുസിനെയും അഞ്ജുവിനെയും നോക്കി .
അഞ്ജു അപ്പോഴേക്കും കഴിപ്പ് തുടങ്ങിയിരുന്നു കൊണ്ട് ഒന്നും പറയാതെ പുഞ്ചിരിച്ചു . പിന്നെ മഞ്ജുസിനെ ഒന്ന് പാളി നോക്കി .
"പിന്നല്ല . ആരേലും കമ്പനിക്ക് ഇല്ലേൽ ചേച്ചിക്ക് വല്യ ബുദ്ധിമുട്ടാണെന്ന് തോന്നുന്നു .." അഞ്ജു ചെറിയ ചിരിയോടെ പറഞ്ഞു മഞ്ജുസിനെ കളിയാക്കി .
"നേരാണോ മഞ്ജുസേ ?" ഞാൻ അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നുകൊണ്ട് പയ്യെ തിരക്കി .
"പോടാ അവിടന്ന്...അങ്ങനെ ഒന്നും ഇല്ല " മഞ്ജു കട്ടായം പറഞ്ഞു അഞ്ജുവിനെ നോക്കി കണ്ണുരുട്ടി .
"എന്റമ്മോ...ഇങ്ങനെ നുണ പറയാനും ഒരു റേഞ്ച് ഒകെ വേണം ചേച്ചി
💬 Comments
View all comments