0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 24 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.7K

പോകാൻ റെഡി ആയി . സുമേഷിനോട് ഞാൻ ഒന്ന് കുശലം പറഞ്ഞു അമ്മയെ അവനോടൊപ്പം യാത്രയാക്കി . പറഞ്ഞതിൽ അധികം പൈസയും എന്റെ കൂട്ടുകാരന് ഞാൻ ഓട്ടോ ചാർജ് ആയി നൽകി . അവൻ നിരസിച്ചെങ്കിലും ഇപ്പൊ വല്യ മുതലാളിയായ എനിക്ക് അത് കുറച്ചിലല്ലേ !

അങ്ങനെ അമ്മയെ കയറ്റിവിട്ട് ഞാനും മഞ്ജുസും മുഖാമുഖം നോക്കി . എല്ലാ തടസങ്ങളും നീങ്ങി കിട്ടിയ ആശ്വാസം ഞങ്ങളുടെ രണ്ടുപേരുടെയും മുഖത്തുണ്ട് . അതിന്റെ ആശ്വാസത്തിലും ആവേശത്തിലും ഞാൻ മുറ്റത്തു നിന്നും ഉമ്മറത്തേക്ക് കയറി . മഞ്ജു തിണ്ണയിൽ ഇരുന്നു പത്രം മറിച്ചു നോക്കുന്നുണ്ട് . ഞാൻ അതത്ര കാര്യമാക്കാതെ അവളുടെ കയ്യിൽ നിന്നും പേപ്പർ വാങ്ങിച്ചു കസേരയിലേക്കെടുത്തെറിഞ്ഞു , അവളെ തറപ്പിച്ചൊന്നു നോക്കി . അതിലേറെ ദേഷ്യത്തിൽ അവളും എന്നെ നോക്കി ! ഞാൻ പത്രം എടുത്തെറിഞ്ഞത് കക്ഷിക്ക് ഇഷ്ടമായിട്ടില്ല .

"എന്താടാ ?" അവൾ എന്നെ നോക്കി ചീറ്റി .

"ചുമ്മാ..." ഞാൻ കണ്ണിറുക്കി ചുമൽ കുലുക്കി .

"മ്മ്...വേണേൽ വാ ചായ കുടിക്കാം..എനിക്ക് വിശക്കുന്നുണ്ട്.." എന്റെ കോമഡി അത്ര ഇഷ്ടപെടാത്ത പോലെ അവൾ സ്വല്പം വെയ്റ്റ് ഇട്ടു ഗൗരവത്തിൽ പറഞ്ഞു എഴുന്നേൽക്കാൻ തുടങ്ങി .

"നിക്ക് നിക്ക് ..അങ്ങനെ അങ്ങ് പോയാലോടി " ഞാ അവളുടെ ധൃതികാണ്ട് മഞ്ജുസിന്റെ കൈക്കു കയറി പിടിച്ചു .

"ശോ..എന്താ കവി ഇത് ...?" മഞ്ജു ഞാൻ കയ്യിൽ പിടിച്ചതും കൈ കുടഞ്ഞുകൊണ്ട് ചിണുങ്ങി .

"അതൊക്കെ ഉണ്ട്...നീ അവിടിരി.." ഞാൻ അവളെ ബലമായി എന്റെ അടുത്ത് പിടിച്ചിരുത്തി .

💬 Comments

View all comments