Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 24 [Sagar Kottapuram]
പിന്നെ അവളുടെ ഇടുപ്പിലൂടെ കയ്യിട്ടു പിടിച്ചു മുഖാമുഖം നോക്കി .
"എന്താ ?" മഞ്ജു പുരികം ഉയർത്തി എന്നെ നോക്കി .
"കാര്യായിട്ട് ഒന്നും ഇല്ല ..അമ്മ പറഞ്ഞല്ലോ എന്റെ തന്തപ്പിടി നിന്നോട് ഫോണിൽ കൂടി എന്തൊക്കെയോ കുറെ കാര്യമായിട്ട് സംസാരിക്കുന്നുണ്ട് എന്നൊക്കെ ? എന്നിട്ട് നീയെന്താ ഇതുവരെ എന്നോടൊന്നും പറയാഞ്ഞത് ?" ഞാൻ ചെറിയ സംശയത്തോടെ ചോദിച്ചതും മഞ്ജുസ് ഒന്ന് പല്ലിളിച്ചു കാട്ടി .
"അത് അതിപ്പോ ...അങ്ങനെ കാര്യായിട് ഒന്നും ഇല്ലെടാ ..നിന്റെ കാര്യം ഒകെ ചോദിക്കും . എങ്ങനെ ഉണ്ട് അവൻ , ജോലിക്ക് പോണില്ലേ എന്നൊക്കെ ..അല്ലാണ്ടെ വേറെയൊന്നും ഇല്ല." മഞ്ജുസ് വളരെ സ്വാഭാവികമായി പറഞ്ഞു നിർത്തി .
"മ്മ്...എന്നോടൊന്നും മിണ്ടാത്ത ടീം ആണ് പുള്ളി .അതോണ്ട് ചോദിച്ചെന്നെ ഉള്ളു " ഞാൻ സ്വല്പം ഗൗരവത്തിൽ അച്ഛന്റെ സ്വഭാവം ഓർത്തുകൊണ്ട് പറഞ്ഞു .
"ആഹ് ...പക്ഷേ നിന്നെ വല്യ ഇഷ്ടാ ട്ടോ . " മഞ്ജുസ് ഇടയ്ക്കു കയറി ചിരിയോടെ പറഞ്ഞു .
"ആഹ്..ആയിരിക്കും. നമ്മുടെ കല്യാണം വന്നപ്പോ ഞങ്ങള് നൈസ് ആയിട്ട് ഉടക്കിയതാ . അന്ന് എന്നെ അടിക്കുവേം ചീത്ത പറയുവേം ഒകെ ചെയ്ത ശേഷം പിന്നെ കാര്യമായി അങ്ങനെ ഒന്നും സംസാരിച്ചിട്ടില്ല ." ഞാൻ ചെറിയ നിരാശയോടെ പറഞ്ഞു അവളെ നോക്കി .
"മ്മ്..അതൊക്കെ കളയെടാ ചെക്കാ ..എല്ലാം കഴിഞ്ഞു നമ്മയുടെ കെട്ടും കഴിഞ്ഞു . പിന്നെന്തിനാ ഈ പഴയ കാര്യം ഒകെ ഓർക്കുന്നെ ?" മഞ്ജുസ് എന്റെ ഇടം കയ്യിൽ മുറുകെ പിടിച്ചുകൊണ്ട് ചിണുങ്ങി . പിന്നെ
💬 Comments
View all comments