0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.8K

.

"പോടീ പെണ്ണെ ...അതൊക്കെ ഒരു ഫ്ളോവിൽ വരണതാ . ഞാൻ ഇവനെ പലതും വിളിക്കും .നിയതൊന്നും നോക്കണ്ട..."
മഞ്ജുസ് സ്വല്പം നാണത്തോടെ പറഞ്ഞു എന്റെ കൈവിടുവിക്കാൻ നോക്കി .

"കവി വിടെടാ ..പ്ലീസ്..."
ഞാൻ ബലം പിടിച്ചതും മഞ്ജുസ് ഒന്ന് ചിണുങ്ങി .

"ഹാഹ് ..നീയെന്തിനാ ഇങ്ങനെ നാണിക്കുന്നേ മഞ്ജുസേ ? ഇവളെ ഓർത്തിട്ടാണേൽ അവൾക്കൊരു കുഴപ്പവും ഇല്ല ..അല്ലെടി വീണേ ?"
ഞാൻ വീണയെ നോക്കി കണ്ണിറുക്കി .

"ആഹ്..അതെ അതെ ...കണ്ണേട്ടൻ വേണേൽ ഒരു കിസ് കൊടുത്തോ. എനിക്ക് കുഴപ്പം ഒന്നുമില്ല "
വീണ ഒന്നുമറിയാത്ത മട്ടിൽ ചിരിയോടെ പറഞ്ഞു .

"ദേ പെണ്ണെ വെറുതെ മിണ്ടാണ്ടിരുന്നോട്ടോ...അവളുടെ ഒരു കിസ്..."
വീണ പറഞ്ഞതിഷ്ട്ടപെടാത്ത മഞ്ജുസ് പയ്യെ ദേഷ്യപ്പെട്ടു .

"അതിനെന്തിനാ നീ അവളോട് ചൂടാവുന്നെ ? കിസ് തരണത് ഞാനല്ലേ "
മഞ്ജുസ് പറഞ്ഞു നിർത്തിയതും ഞാനവളുടെ കഴുത്തിൽ എന്റെ വലതുകൈ ചുറ്റിപിടിച്ചു എന്നിലേക്ക് ചേർത്തുപിടിച്ചു .

"കവി...വിട്ടേ..ചുമ്മാ കളിക്കല്ലേ "
ഞാൻ പെട്ടെന്ന് അവളെ എന്നിലേക്ക് ചേർത്തതും മഞ്ജുസ് ദേഷ്യപ്പെട്ടു . വീണയുടെ കള്ളച്ചിരി കാണുമ്പോഴാണ് അവൾക്ക് ദേഷ്യം കൂടി കൂടി വരുന്നതെന്ന് എനിക്ക് തോന്നി .

"ഓ പിന്നെ ...എടി വീണേ നീ വേണേൽ കണ്ണുപൊത്തിക്കോ. ഞാൻ ഇവളെ ഒന്ന് കിസ് അടിക്കാൻ പോവാ..."
ഞാൻ കളിയായി പറഞ്ഞു വീണയെ നോക്കി കണ്ണിറുക്കി . പിന്നെ മഞ്ജുസിനെ ഉമ്മവെക്കുന്ന പോലെ ഭാവിച്ചുകൊണ്ട് ചുണ്ടു കൂർപ്പിച്ചു അവളുടെ കവിളിലേക്ക് നീട്ടി .

വീണ അതുകണ്ടു ചെറുതായി പുഞ്ചിരിച്ചു കസേരയിൽ ഞെളിഞ്ഞിരുന്നു .

💬 Comments

View all comments