Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]
വരട്ടെ . അങ്ങനെ ഞങ്ങൾ ഉമ്മറത്തിരിക്കുന്ന നേരത്തു വിവേകേട്ടൻ ബൈക്കിൽ കയറിവന്നു . ശ്യാമിന് കക്ഷിയെ അത്ര പരിചയമില്ലാത്തോണ്ട് ആ വരവ് കണ്ടപ്പോഴേ അവനൊന്നു എന്നെ നോക്കി .
"എടാ ആരാ ആ വരുന്നത് ?"
ശ്യാം എന്റെ ഇടതു കയ്യിൽ തോണ്ടിക്കൊണ്ട് പതിയെ ചോദിച്ചു .
"അത് കൃഷ്ണൻ മാമയുടെ മൂത്ത മോനാ . വിവേകേട്ടൻ "
ഞാൻ ആളെ മനസ്സിലായതും ചിരിയോടെ പറഞ്ഞു . പിന്നെ ഉമ്മറത്തിരുന്നുകൊണ്ട് തന്നെ ഇടം കൈ ഉയർത്തി അവനെ അഭിവാദ്യം ചെയ്തു .
ഹെൽമെറ്റ് ഇടാതെയുള്ള വരവ് ആയതുകൊണ്ട് അതുകണ്ടതും വിവേക് ഒന്ന് പുഞ്ചിരിച്ചു . പിന്നെ ബൈക്ക് വീട്ടുമുറ്റത്തുവെച്ചു ഉമ്മറത്തേക്ക് കയറി . ശ്യാം വിവേകേട്ടനെ കണ്ടതും എന്റെ അടുത്തിരുന്ന കസേരയിൽ നിന്നെഴുന്നേറ്റ് അത് പുള്ളിക്ക് വിട്ടു നൽകി .
"ഇരിക്ക് ഭായ് .."
ശ്യാം പുള്ളിയോടായി പയ്യെ പറഞ്ഞു .
"ആഹ്...ഫ്രണ്ട് ആണല്ലേ ?"
വിവേകേട്ടൻ ശ്യാമിന് നേരെ കൈനീട്ടി ചിരിയോടെ അന്വേഷിച്ചു .
"ആഹ്...ശ്യാം .."
അവൻ തലയാട്ടി പറഞ്ഞുകൊണ്ട് വിവേകേട്ടന്റെ കൈപിടിച്ച് കുലുക്കി .
"അമ്മാ .....ഇങ്ങട്ട് വന്നേ ...വിവേകേട്ടൻ വന്നിട്ടുണ്ട് .."
ശ്യാമും വിവേകും സംസാരിച്ചു നിൽക്കെ ഞാൻ അകത്തേക്ക് നോക്കി ഉറക്കെ പറഞ്ഞു .
"ഡാ ഡാ ..നീ കിടന്നു കാറണ്ട . അമ്മായി ഇങ്ങു വന്നോളും "
എന്റെ ധൃതികാണ്ട് വിവേകേട്ടൻ ശകാരിച്ചു . പിന്നെ എന്റെടുത്തു കിടന്ന കസേരയിലേക്കിരുന്നു . ശ്യാം ഞങ്ങൾക്ക് നേരെ മുൻപിലുള്ള തിണ്ണയിലും കയറി ഇരുന്നു .
"ഇപ്പൊ എങ്ങനെ ഉണ്ടെടാ ?
💬 Comments
View all comments