0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K

"
വിവേകേട്ടൻ എന്നെ അടിമുടിനോക്കി പയ്യെ തിരക്കി .

"കുഴപ്പമില്ല ..വേദന ഒകെ കുറെ മാറി . പക്ഷേ ഈ ചടഞ്ഞുകൂടിയുള്ള ഇരുത്തം ആണ് സഹിക്കാത്തതു . പിന്നെ ഇവൻ ഉള്ളോണ്ട് കുഴപ്പമില്ല "
മുന്പിലിരുന്ന ശ്യാമിന് ചൂണ്ടി ഞാൻ പയ്യെ പറഞ്ഞു .

"മ്മ്.."
വിവേകേട്ടൻ ഒന്നമർത്തി മൂളി .

"പിന്നെ എന്തൊക്കെ ആയി ഇങ്ങടെ കാര്യം ? വല്ല പെണ്ണുങ്ങളെയും ഒത്തുകിട്ടിയോ ?"
ഞാൻ കക്ഷിയുടെ പെണ്ണുതിരച്ചിൽ ഓർത്തു ചിരിയോടെ തിരക്കി .

"ഏയ് ..എവിടന്നു . കുറച്ചു സ്ഥലത്തൊക്കെ പോയി നോക്കി . ചിലതു പെണ്ണിനെ പറ്റിയാൽ ജാതകം ചേരില്ല . ജാതകം ചേർന്നാൽ വീട്ടുകാർക്ക് പറ്റില്ല . അങ്ങനെ നൂറു പ്രേശ്നങ്ങളാ ."
വിവേകേട്ടൻ പറഞ്ഞു നിർത്തി ഒന്ന് ചിരിച്ചു .

"ആഹ്...നീയെന്തായാലും ആ കാര്യത്തില് ലക്കിയാ മോനെ . ചുളുവിൽ ഒരു പെണ്ണുകെട്ടിയില്ലേ ? അതും എല്ലാംകൊണ്ടും ഓക്കേ ആയ ഒരെണ്ണം .കാശിനു കാശ് ..പഠിപ്പിന് പഠിപ്പ് ..പിന്നെ കാണാൻ ആണേൽ പറയുവേം വേണ്ട .."
വിവേകേട്ടൻ മഞ്ജുസിന്റെ കാര്യം ഓർത്തു ചിരിയോടെ പറഞ്ഞു .

"മ്മ് ..ഉവ്വ ഉവ്വ ...അതിലൊന്നും കാര്യമില്ല മോനെ "
ഞാൻ ചിരിയോടെ തട്ടിവിട്ടു .

അപ്പോഴേക്കും എന്റെ അമ്മച്ചി ഉമ്മറത്തേക്കെത്തി . അമ്മയെ കണ്ടതും വിവേകേട്ടൻ ഇരിക്കുന്നിടത്തു നിന്ന് ഒന്നെഴുനേറ്റു .

"ആഹ്..അമ്മായി ..."
പുള്ളി എഴുന്നേറ്റുകൊണ്ട് എന്റെ അമ്മയെ ചേർത്തുപിടിച്ചു .

"നീ എപ്പോ വന്നെടാ ? ഞാൻ അപ്രത്തെ വീട്ടിലൊന്നു പോയതായിരുന്നു "
വിവേകേട്ടനോട് കുശലം തിരക്കുന്ന പോലെ 'അമ്മ

💬 Comments

View all comments