Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]
ഒന്ന് ചിരിയഭിനയിച്ചു ചുമച്ചു മായേച്ചിയെ നോക്കി . അവള് ഞങ്ങളുടെ ചിരിയും ചുമയും ഒക്കെ കണ്ടുംകേട്ടും കണ്ണുരുട്ടാൻ തുടങ്ങി .
"എന്താ ? "
ഞങ്ങളുടെ ഒകെ പെരുമാറ്റം കണ്ടു വിവേകേട്ടൻ അമ്പരപ്പോടെ തിരക്കി .
"ഒന്നും ഇല്ല...നിങ്ങള് സംസാരിച്ചിരിക്ക്..ഞാൻ ആന്റിയെ ഒന്ന് കാണട്ടെ .."
മായേച്ചി പെട്ടെന്ന് ഒറ്റ ശ്വാസത്തിൽ പറഞ്ഞു സ്വിച്ച് ഇട്ടപോലെ ചാടി എഴുനേറ്റു. പിന്നെബാഗും കയ്യില് പിടിച്ചു അകത്തേക്ക് ഓടി .
"ആന്റി....."
അവളുടെ നീട്ടിയുള വിളി കേട്ട് ഞാനും ശ്യാമും ഉമ്മറത്തിരുന്നു ചിരിച്ചു .
"എന്താടാ കണ്ണാ ? എന്താ കാര്യം ? എനിക്കൊന്നും മനസിലാവണില്ല ! "
വിവേകേട്ടൻ അന്തം വിട്ടു ഞങ്ങളെ നോക്കി .
"ഹി ഹി..അതൊക്കെ ഒരു കഥയാണ് മോനെ . കല്യാണം എന്ന് കേട്ടാൽ ആ പോയ സാധനത്തിനു ദേഷ്യം വരും "
ഞാൻ ചിരിയോടെ പറഞ്ഞു വിവേകേട്ടന്റെ കയ്യിൽ പിടിച്ചു .
"അതെന്താ അങ്ങനെ ? "
വിവേകേട്ടൻ അറിയാനുള്ള ത്വര കൊണ്ട് വീണ്ടും തിരക്കി .
"അതൊന്നുമില്ല ബ്രോ .പുള്ളിക്കാരിക്ക് പണ്ടൊരു മുടിഞ്ഞ പ്രേമം ഉണ്ടായിരുന്നു . ഒടുക്കം അയാള് കയ്യൊഴിഞ്ഞു . അതിന്റെ വാശിയില് ആണുങ്ങളോടൊക്കെ ദേഷ്യമാ ..."
ശ്യാം ഇടക്കുകയറി സ്വല്പം കോമഡി കലർത്തി പറഞ്ഞു .
"ഹഹ..അത് കൊള്ളാല്ലോ . പക്ഷേ ആള് നല്ല സ്മാർട്ട് ആണല്ലോ "
വിവേകേട്ടൻ ചിരിയോടെ ഞങ്ങളെ നോക്കി .
"ഏഹ്..എന്താണ് ഭായ് അങ്ങോട്ടേക്കൊരു സോഫ്റ്റ് കോർണർ ? വല്ല ദുരുദ്ദേശവും ഉണ്ടോ ?"
വിവേകേട്ടന്റെ ഉത്തരം കേട്ട് ഞാൻ നെറ്റിചുളിച്ചു
💬 Comments
View all comments