0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K

നോക്കി ചിരിയടക്കി. അതുകണ്ടു കൊണ്ട് തന്നെ മായേച്ചി ട്രേയും പിടിച്ചു വിവേകിന് നേരെ തിരിഞ്ഞു .

"സോറി ട്ടോ..ഇയാളൊന്നും വിചാരിക്കരുത് . ഞങ്ങള് ക്ളോസ് ആയോണ്ട് ഓരോന്ന് പറയണതാ "
മായേച്ചി സ്വല്പം ജാള്യതയോടെ ചിരിച്ചു .

"ഓ..അത് സാരല്യ ..ആളിത്തിരി പ്രെഷർ ഉള്ള ടൈപ്പ് ആണല്ലേ ?"
വിവേകേട്ടൻ ചിരിയോടെ ചോദിച്ചു ഒരു ഗ്ലാസ് ചായ എടുത്തു പിടിച്ചു .

"ഏയ് അങ്ങനെ ഒന്നും ഇല്ല...ഇത് ചുമ്മാ..."
മായേച്ചി ആ ചോദ്യത്തിന് മുൻപിൽ ഒന്ന് നാണത്തോടെ പരുങ്ങി. അവളിലങ്ങനെ ഒരു പെരുമാറ്റം അധികം കാണാത്തതുകൊണ്ട് തന്നെ ഞാനും ശ്യാമും മുഖത്തോടു മുഖം നോക്കി .

"അല്ല മായേച്ചി.. പുള്ളിക്കാരൻ ശരിക്കും പെണ്ണ് തിരഞ്ഞു നടക്കുവാ .ഇതുവരെ ഒന്നും സെറ്റായിട്ടില്ല. വേണേൽ നീ  ഒരു കൈ നോക്കിക്കോ "
അവള് പെണ്ണുകാണൽ ചടങ്ങു പോലെ ട്രേയും പിടിച്ചു നിൽക്കുന്നത് കണ്ടു ഞാൻ ചിരിയോടെ പറഞ്ഞു . വിവേകേട്ടനും അതുകേട്ടു ഒന്ന് നാണം വന്നെന്നു തോന്നി . എത്രയൊക്കെ പറഞ്ഞാലും ഒരു അന്യ സ്ത്രീ അല്ലേ!

"കണ്ണാ ..."
ഞാൻ പറഞ്ഞു നിർത്തിയതും മായേച്ചി നീട്ടിയൊരു വിളി വിളിച്ചു . പല്ലിറുമ്മിക്കൊണ്ടുള്ള ആ വിളിയിൽ അവളുടെ ദേഷ്യവും നാണക്കേടുമൊക്കെ അടങ്ങിയിട്ടുണ്ട് .

"ചുമ്മാതല്ലേ മായേച്ചി , നീ ചൂടാവല്ലേ .."
അവളുടെ കടുപ്പിച്ചുള്ള നോട്ടം കണ്ടു ഞാൻ ചിരിയോടെ പറഞ്ഞു .

"പോടാ..അങ്ങനെ നീ എന്നെ വെച്ച് തമാശ ഉണ്ടാക്കണ്ട"
മായേച്ചി തീർത്തു പറഞ്ഞ് ബാക്കിയിരുന്ന ചായ ഗ്ലാസ്സുകൾ എനിക്കും ശ്യാമിനും നേരെ നീട്ടി .

"അല്ല...മായെ ശരിക്കും

💬 Comments

View all comments