0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K

എന്താ ഇയാള് കല്യാണം കഴിക്കാത്തത് ?"
ഇത്തവണ ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് വിവേക്  ഒരു ചോദ്യമെറിഞ്ഞു .

മായേച്ചിയുടെ സ്വഭാവം വെച്ച് അവനും ചീത്ത കേൾക്കുമെന്ന് ഞാൻ മനസിൽ വിചാരിച്ചെങ്കിലും മായേച്ചി വേറൊരു രീതിയിലാണ് പ്രതികരിച്ചത് .

"സീ വിവേക് ..എനിക്കതിനെ കുറിച്ചു സംസാരിക്കാൻ വല്യ താല്പര്യമില്ല. ഒന്നും വിചാരിക്കരുത് ട്ടോ..."
മായേച്ചി  ഒന്ന് മയപ്പെടുത്തികൊണ്ട് പയ്യെ പറഞ്ഞു .

"ഓഹ്..ഇറ്റ്സ് ഓക്കേ . ഞാൻ ചുമ്മാ ചോദിച്ചെന്നെ ഉള്ളൂ . "
വിവേകേട്ടൻ സ്വാല്പം ജാള്യതയോടെ പറഞ്ഞു ചായ ഊതികുടിച്ചു . അപ്പോഴേക്കും ഞങ്ങൾക്ക് കഴിക്കാനുള്ള ബേക്കറി ഐറ്റംസുമായി അമ്മയും ഉമ്മറത്തേക്കെത്തി . ഉമ്മറത്തെ ചെറിയ ടീപ്പോയിൽ അതെല്ലാം നിരത്തിവെച്ചു അമ്മ ചുമരിലേക്ക് ചാരി നിന്നു. മായേച്ചിയും അമ്മയുടെ അടുത്തേക്കായി മാറിനിന്നു .

"എന്തായെടാ വിവേകേ പെണ്ണന്വേഷണം ഒക്കെ ? ഏതെങ്കിലും ശരിയായോ ?"
മാതാശ്രീ ചായ കുടിച്ചിരിക്കുന്ന വിവേകിനോടായി പയ്യെ തിരക്കി .

"ഓഹ് എവിടന്നു . ഇതൊക്കെ ബോര് പരിപാടിയായ അമ്മായി . ശരിക്കു പറഞ്ഞ കണ്ണന്റെ പോലെ വല്ലവരേം പ്രേമിച്ചാൽ മതിയായിരുന്നു "
വിവേകേട്ടൻ ചിരിയോടെ പറഞ്ഞു .

"ഹാഹ് . ഒകെ ശരിയാവുമെടാ . മൂന്ന് മാസം ലീവ് ഇല്ലേ നിനക്ക് ?"
എന്റെ അമ്മ സംശയത്തോടെ തിരക്കി .

"ആഹ്...അതൊക്കെ ഉണ്ട് . അതിനുള്ളിൽ ഒരെണ്ണം കണ്ടുപിടിക്കണം "
വിവേകേട്ടൻ പയ്യെ പറഞ്ഞു മായേച്ചിയെ ഒന്ന് ഇടം കണ്ണിട്ടു നോക്കി . അവളീ സംസാരം ഒന്നും അത്ര താല്പര്യമില്ലാത്ത മട്ടിൽ ട്രേ തിരിച്ചും മറിച്ചും നോക്കുന്നുണ്ട് .

ഇവർക്കിടയിലൊരു സ്പാർക്

💬 Comments

View all comments