0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K

എവിടെയോ കിടപ്പുണ്ട് എന്നെനിക് തോന്നിയതും അവിടെ വെച്ചാണ് ! അതുകൊണ്ട് തന്നെ ഞാൻ ചാടിക്കയറി വീണ്ടും അവളുടെ കല്യാണക്കാര്യം എടുത്തിട്ടു .

"അമ്മാ ..ഞാൻ പറയുവായിരുന്നു ,വിവേകേട്ടനു മായേച്ചിയെ ഒന്ന് അന്വേഷിച്ചാലോ എന്ന് , അമ്മക്കെന്താ അഭിപ്രായം ?"
ഞാൻ മായേച്ചിയെ നോക്കി ഒന്നാക്കി ചിരിച്ചുകൊണ്ട് പയ്യെ തിരക്കി .

"കണ്ണാ ...ഞാൻ വേറെ ആളുള്ളതൊന്നും നോക്കില്ലാട്ടോ ..."
ഞാൻ പറഞ്ഞു നിർത്തിയതും അവൾ കയ്യിലിരുന്ന ട്രേ ഒന്ന് വീശിയെറിയുന്ന പോലെ ഭാവിച്ചു . വിവേകേട്ടൻ അതുകണ്ടു പയ്യെ ചിരിക്കുന്നുണ്ട് .

"ഹാഹ് നീ എന്തിനാ പെണ്ണെ കിടന്നു തിളക്കുന്നത് . അവൻ ചുമ്മാ നിന്നെ ദേഷ്യം പിടിപ്പിക്കാൻ ഓരോന്ന് പറയണതല്ലേ "
മായേച്ചിയുടെ ദേഷ്യം കണ്ടു എന്റെ അമ്മ ചിരിയോടെ പറഞ്ഞു .

"എന്നാലും ഇവൻ ഇത് കുറെ നേരമായി തുടങ്ങീട്ട്..ഈ തെണ്ടിക്ക് എപ്പോ കണ്ടാലും ഈ കല്യാണം , കല്യാണം എന്നല്ലാതെ വേറെ ഒന്നും പറയാനില്ല. "
മായേച്ചി ഒന്നടങ്ങികൊണ്ട് പിറുപിറുത്തു .

"ഹാഹ് നീയൊന്നടങ് പെണ്ണെ . അല്ലേൽ തന്നെ അവൻ പറഞ്ഞതിലെന്താ  തെറ്റ് ? പണ്ടെന്തോ ഉണ്ടായെന്നു വെച്ച നീ സന്യസിക്കാൻ പോവാണോ? പാവം ആ ഹേമ , രണ്ടു മക്കളും ഇങ്ങനെ തുടങ്ങിയ അവളെന്തു ചെയ്യുമെടി ?"
എന്റെ അമ്മച്ചി സ്വല്പം കാര്യമായി തന്നെ മായേച്ചിയെ ഉപദേശിച്ചു . പുറമെ നിന്നൊരാൾ ഉള്ളതുകൊണ്ട് മായേച്ചി അതിനു മറുപടി ഒന്നും പറയാൻ നിന്നില്ല . ആള് വിവേകിനെ ഇടം കണ്ണിട്ട് നോക്കി ഇതൊക്കെ സാധാരണ വിഷയം എന്ന ഭാവത്തിൽ നിന്നു .

💬 Comments

View all comments