Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]
"ഓഹ്..ഇപ്പൊ അമ്മേം മോനും ഒറ്റക്കെട്ടായല്ലേ "
അമ്മയുടെ സംസാരം കേട്ട് മായേച്ചി പിറുപിറുത്തു .
"നീ ഇങ്ങനെ ചൂടാവല്ലേ മായേച്ചി . ഞാൻ ചുമ്മാ പറഞ്ഞതാണേലും നീ ശരിക്കൊന്നു ആലോചിക്ക് . പുള്ളിക്ക് എന്തായാലും എതിർപ്പൊന്നും ഉണ്ടാകില്ല..അല്ലേ വിവേകേട്ടാ ?"
ഞാൻ വിവേകേട്ടനെ നോക്കി ചിരിയോടെ ചോദിച്ചു .
അതിനു മറുപടി ആയി പുള്ളിയൊന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു . മായേച്ചിയും അത് നോട്ട് ചെയ്തോ എന്തോ !
"ആന്റി അവനോടു നിർത്താൻ പറയുന്നുണ്ടോ..ഇല്ലേൽ ഞാനിപ്പോ പോകുവെ ..."
വിവേകിനെ സ്വല്പം അസ്വസ്ഥതയോടെ നോക്കി മായേച്ചി എന്റെ അമ്മയുടെ കയ്യിൽ നുള്ളി .
"സ്...ഒന്ന് ചുമ്മാ ഇരി പെണ്ണെ . ഡാ കണ്ണാ ..മതി....ഇനി അവള് പിണങ്ങി പോണ്ട .."
ആദ്യം മായേച്ചിയോടും പിന്നെ എന്നോടായും പറഞ്ഞു അമ്മ വെള്ളക്കൊടി ഉയർത്തി !
"ആഹ്..ആഹ്...എന്നാലും ഈ സാധനത്തിന്റെ വാശിയെ..പാവം ഹേമാന്റി"
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .
"അതെ അതെ ..."
ശ്യാമും എന്നെ പിന്താങ്ങി .
"ശ്യാമേ ..നീയും വാങ്ങിക്കുമേ .."
മായേച്ചി ഒടുക്കം ശ്യാമിനെയും ഭീഷണിപ്പെടുത്താൻ തുടങ്ങി .
"ഓഹ് പിന്നെ..നീയിങ്ങു വാ ...കവിനെ പേടിപ്പിക്കണ പോലെ ഒന്നും എന്ത് അടുത്ത് നടക്കില്ല മായേച്ചി .."
ശ്യാം ചിരിയോടെ പറഞ്ഞു .
"ഓഹ് പിന്നെ..നീയൊരു വല്യ ആള് ..ഒന്ന് പോടാ ചെക്കാ .."
ശ്യാമിന്റെ ഡയലോഗ് പുച്ഛിച്ചു തള്ളിക്കൊണ്ട് മായേച്ചി മുഖം തിരിച്ചു .
'"അതെ ..നിങ്ങളൊന്നു നിർത്തുന്നുണ്ടോ .ഹോ..എന്തൊരു ബഹളമാ ഇത്..."
ഒടുക്കം വോളിയം കൂടി തുടങ്ങിയതും അമ്മച്ചി ശബ്ദം ഉയർത്തി . അപ്പോഴാണ്
💬 Comments
View all comments