Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]
എല്ലാവരും ഒന്നടങ്ങിയത് . വിവേകേട്ടൻ മാത്രം ഈ അങ്കംവെട്ടും നോക്കി രസിച്ചിരുന്നു കാപ്പി കുടിക്കുന്നുണ്ട് .
"എന്ന നിങ്ങളിരിന്നു സംസാരിക്ക് മക്കളെ .എനിക്ക് അടുക്കളേൽ കുറച്ചു പണിയുണ്ട് . ഇവന് ചിക്കൻ വേണം എന്നൊക്കെ പറഞ്ഞു ശ്യാം പോയി വാങ്ങിച്ചു കൊണ്ടുവന്നിട്ടുണ്ട്. ഇനിയിപ്പോ അതൊക്കെ ഉണ്ടാക്കണം . അപ്പൊ വിവേകേ നീയിനി ഊണ് കഴച്ചിട്ടൊക്കെ പോയാ മതി ട്ടോ "
അമ്മ ഒരോര്മപെടുത്തൽ പോലെ പറഞ്ഞു .
"അയ്യോ അമ്മായി...അതിനൊന്നും സമയമില്ല. എനിക്ക് ഉടനെ പോണം .."
അമ്മ പറഞ്ഞു നിർത്തിയതും വിവേകേട്ടൻ ചാടിക്കയറി പറഞ്ഞു .
"ഓഹ്..പിന്നെ ഇയാൾക്ക് പോയിട്ട് അവിടെ മലമറിക്കുന്ന പണിയല്ലേ . ഒന്ന് ചുമ്മായിരി മനുഷ്യാ..."
പുള്ളിയുടെ ധൃതി കണ്ടു ഞാൻ ചിരിയോടെ പറഞ്ഞു .
"ആഹ്..അതെന്നെ . നീ ഇനി ഊണ് കഴിച്ചിട്ടൊക്കെ പോയാൽ മതി. "
അമ്മ തീർത്തു പറഞ്ഞു .
"ആഹ്..എന്നാൽ അങ്ങനെ ആവട്ടെ .."
ഒടുക്കം വിവേകേട്ടൻ സമ്മതിച്ചു .
"എന്ന വാടി പെണ്ണെ ..നീയും കൂടി വാ . എനിക്കൊരു സഹായം ആകും "
അമ്മ അടുക്കളയിലേക്ക് പോകാനൊരുങ്ങി മായേച്ചിയെ വിളിച്ചു .
"അയ്യടി തള്ളെ . ഞാൻ ഇന്ന് ഗസ്റ്റാ..എനിക്ക് വയ്യ പണിയെടുക്കാൻ .."
മായേച്ചി ചിരിയോടെ പറഞ്ഞു അമ്മയുടെ കയ്യിൽ നുള്ളി . പണ്ട് തൊട്ടേ അവള് അമ്മയെ കളിയാക്കി തള്ളെ , പെണ്ണുമ്പിള്ളേ എന്നൊക്കെ വിളിക്കും . അമ്മയ്ക്കും അത് കേൾക്കുന്നത് ഒരിഷ്ടമാണ് ! ഞാനൊക്കെ ഉണ്ടാകുന്നതിനും മുൻപേ അമ്മ കൊഞ്ചിച്ചു കൊണ്ട് നടന്ന പെണ്ണാണ് മായേച്ചി . അതിന്റെ
💬 Comments
View all comments