Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]
ഒരു സ്നേഹവും കരുതലും അമ്മക്ക് അവളോടുണ്ട് . ആ സ്വാതന്ത്ര്യം ഉള്ളതുകൊണ്ട് തന്നെ അവള് ഞങ്ങളുടെ വീട്ടിലെ അംഗത്തെപോലെയാണ് പെരുമാറ്റവും സംസാരവുമൊക്കെ !
"ആഹ്..മായേച്ചി . നീ വന്നത് നന്നായി . അന്ന് വീട്ടിലുണ്ടാക്കിയ പോലെ വരട്ടിയിട്ട് ചിക്കൻ വെക്കാമോ ? അമ്മ എന്നും ഒരേ സ്റ്റൈലാടി "
ഞാൻ മുൻപൊരിക്കൽ അവളുടെ വീട്ടിൽ പോയപ്പോൾ കഴിച്ച വരട്ടിയ ചിക്കന്റെ രുചി ഓർത്തു സ്വല്പം ഉറക്കെ പറഞ്ഞു .ആദ്യം ഹേമാന്റി ഉണ്ടാക്കിയതാണെന്നാണ് കരുതിയതെങ്കിലും അത് മായേച്ചിയുടെ വർക് ആയിരുന്നെന്നു കഴിച്ച ശേഷം അവളാണ് പറഞ്ഞത് !
"അയ്യടാ ..നിനക്ക് വെച്ച് വിളമ്പാൻ ഒരുത്തിയെ കെട്ടിക്കൊണ്ട് വന്നിട്ടില്ലേ..അതിനോട് പോയി പറ .."
ഞാൻ പറഞ്ഞു നിർത്തിയതും മായേച്ചി ഒഴുക്കൻ മട്ടിൽ പറഞ്ഞു അമ്മയെ പിടിച്ചു മുൻപോട്ടു തള്ളി .
"പോടീ പട്ടി. "
അവളുടെ സംസാരം കേട്ട് ഞാൻ ചിരിയോടെ പറഞ്ഞു .
അതിനു മറുപടിയൊന്നും പറയാതെ അവള് അമ്മയെ ഉന്തിത്തള്ളി അകത്തേക്കും പോയി . കുറച്ചു കഴിഞ്ഞപ്പോൾ ശ്യാം ഞങ്ങള് കഴിച്ചു കാലിയാക്കി വെച്ച ചായ ഗ്ലാസും ബേക്കറി പത്രങ്ങളുമെടുത്തു തിരിച്ചു കൊണ്ടുവെക്കാനായി പോയി . ആ സമയം വിവേകേട്ടൻ വീണ്ടും മായേച്ചിയെ കുറിച്ച് തിരക്കി .
"ഈ മായ ആള് കൊള്ളാല്ലോടാ ..നല്ല രസമുള്ള സംസാരം . നീ പറഞ്ഞപോലെ ഞാൻ ഒന്ന് അന്വേഷിച്ചു പോയാലോ ?"
വളരെ പെട്ടെന്ന് എന്തോ കൗതുകം മായേച്ചിയിൽ തോന്നിയപോലെ വിവേകേട്ടൻ എന്നെ നോക്കി .
ഞാനും അത് തെല്ലൊരു അമ്പരപ്പോടെ കേട്ടിരുന്നു .
"ശേ ..നിങ്ങള് കാര്യമായിട്ടാ ?"
💬 Comments
View all comments