0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K

ഞാൻ ആശ്ചര്യത്തോടെ പുള്ളിയെ  നോക്കി .

"പിന്നല്ലാതെ !കക്ഷി എന്താ പാട്? മുഖത്തടിച്ച പോലെ വല്ലോം പറയാനുള്ള സാധ്യത ഉണ്ടോ ? ഒറ്റ നോട്ടത്തിൽ എനിക്ക് ചെറിയൊരു മതിപ്പുണ്ട് "
മായേച്ചിയുടെ അത്ര നേരത്തെ പെർഫോമൻസ് കണ്ട സംശയത്തിൽ സ്വല്പം പേടിയോടെ തന്നെ വിവേക് തിരക്കി .

"അത് ചില്ലറ മുതൽ ഒന്നുമല്ല .ചെലപ്പോ പോയി പണി നോക്കെടാ എന്നും പറഞ്ഞെന്നു വരും !"
ഞാൻ ചെറിയ ചിരിയോടെ പറഞ്ഞു .

"മ്മ്..എന്തായാലും വല്ലോം നടക്കുമെങ്കിൽ പറ . ഞാൻ പോയിക്കഴിഞ്ഞാൽ നീ ഒന്ന് ചോദിച്ചു നോക്ക് . കക്ഷിക്ക് താല്പര്യം ഉണ്ടേൽ പിന്നെ ഞാനീ പെണ്ണ് തിരഞ്ഞു നടക്കണ്ടല്ലോ "
വിവേകേട്ടൻ സ്വല്പം കാര്യമായി തന്നെ പറഞ്ഞു .

"മ്മ്....ഞാൻ ഒന്ന് മുട്ടി നോക്കട്ടെ . എന്നിട്ട് പറയാം . എന്തായാലും വല്യ പ്രതീക്ഷ ഒന്നും വേണ്ട മോനെ .."
മായേച്ചിയുടെ സ്വഭാവം അറിയാവുന്നതുകൊണ്ട് ഞാൻ ചിരിയോടെ പറഞ്ഞു .

"ആഹ്...നീ നോക്ക് .ഞാൻ കാര്യമായി തന്നെയാ .പിന്നെ  അവൾക്ക് വയസ് എന്നെക്കാളുണ്ടോ?"
വിവേകേട്ടൻ ചെറിയൊരു സംശയത്തോടെ ചോദിച്ചു .

"അതറിയില്ല ..ചിലപ്പോൾ സെയിം ആകും . അല്ലെങ്കിൽ ഒന്നോ രണ്ടോ അവൾക്ക് കൂടുതലും കാണും . അതിപ്പോ സാരല്യ..ഞാനും മഞ്ജുസും അങ്ങനെ അല്ലേ .."
ഞാൻ സ്വല്പം ഗമയിൽ തട്ടിവിട്ടു .

"മ്മ്..മ്മ്..നീ അതുവിട് . ഒരു മഞ്ജുസും കവിയും .നാണമില്ലല്ലോടെ രണ്ടിനും ...ഒക്കെ അഞ്ജു പറഞ്ഞു .."
വിവേകേട്ടൻ എന്നെയൊന്നു തളർത്തികൊണ്ട് പറഞ്ഞു  !

"അതിപ്പോ ഇത്ര സീൻ ഉള്ള കാര്യം ഒന്നുമല്ല

💬 Comments

View all comments