0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K

. ഞങ്ങള് സ്നേഹം കൂടിയാൽ അങ്ങനെ ചിലപ്പോ തല്ലുകൂടിയെന്നൊക്കെ വരും . "
ഞാൻ സ്വല്പം ജാള്യതയോടെ പറഞ്ഞു .

"ഉവ്വ ഉവ്വ ..എന്തായാലും ഒന്നും പറ്റാഞ്ഞത് ഭാഗ്യം . പക്ഷെ നിന്റെ മഞ്ജുസ് ഉണ്ടല്ലോ മോനെ ഹോ ! [ വിവേകേട്ടൻ ഒരു ദീർഘ ശ്വാസമെടുത്തുകൊണ്ട് പറഞ്ഞു നിർത്തി ] ഞാൻ അതിന്റെ കാട്ടികൂട്ടലൊക്കെ കണ്ടിട്ട് വട്ടുപിടിച്ചെന്ന കരുതിയത് . ചെറിയമ്മേം അമ്മായിയും  അഞ്ജുവും ഒക്കെ ഒരുവിധം പിടിച്ചുവെച്ചാണ്  സാമാധാനിപ്പിച്ചത്  .."
ആക്സിഡന്റ് ദിവസത്തെ ഹോസ്പിറ്റൽ സീൻ ഓർത്തു വിവേകേട്ടൻ വല്ലായ്മയോടെ പറഞ്ഞു .

"ആഹ്...ഒക്കെ അഞ്ജു പറഞ്ഞു "
ഞാൻ ചെറിയ ചിരിയോടെ പറഞ്ഞു നെഞ്ചുഴിഞ്ഞു .

പിന്നെ ഹോസ്പിറ്റൽ മുറിയിൽ വെച്ച് അഞ്ജു പറഞ്ഞ വാക്കുകൾ ഓർത്തു .
----------*******-----------******-----------********-------------

"എന്തായിരുന്നെടി മഞ്ജുസിന്റെ അവസ്ഥ ? അവള് ഓവറാക്കി ചളമാക്കിയെന്നൊക്കെ അമ്മ പറഞ്ഞല്ലോ ?"
ഐ.സി.യൂ വില നിന്ന് റൂമിലേക്ക് മാറ്റിയ അന്നാണ് ഞാൻ അഞ്ജുവിനോട് ആ ചോദ്യം ഉന്നയിക്കുന്നത് .

"ആഹ് ..അതൊന്നും പറയണ്ട മോനെ . ശ്യാമേട്ടൻ വിളിച്ചു പറഞ്ഞപ്പോ ഞാനും അമ്മയും തന്നെ ആകെ വിഷമിച്ചിരിക്ക്യായിരുന്നു .  അമ്മേം മോശം ഒന്നുമല്ല . നല്ല കരച്ചിലും പിഴിച്ചിലും ആയിരുന്നു . അതുകൊണ്ടാണ് ചേച്ചി മോളിന്നു ഇറങ്ങിവന്നതും ."
അഞ്ചു പയ്യെ പറഞ്ഞു നിർത്തി .

"എന്നിട്ട് ?"
ഞാൻ ആകാംക്ഷയോടെ അവളെ നോക്കി .

"എന്നിട്ടെന്താ . നീ വഴക്കിട്ടു ഇറങ്ങിപോയപ്പോൾ തന്നെ ചേച്ചി സ്ഥിരം പരിപാടി തുടങ്ങിയിരുന്നു . അതിന്റെ കൂടെ ഇതും കൂടി അറിഞ്ഞപ്പോ ബേഷായി

💬 Comments

View all comments