0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K

. 'അയ്യോ..എന്റെ കവി...അവനെന്താ പറ്റിയേ ..'ന്നും പറഞ്ഞു ഒറ്റ നിലവിളി ആയിരുന്നു . "
അഞ്ജു ആ വിഷമം പിടിച്ച നിമിഷം പോലും സ്വല്പം തമാശപോലെ ആണ് പറഞ്ഞത് . അല്ലേലും ഒന്നും സംഭവിച്ചില്ലേൽ എല്ലാം കോമഡി ആണല്ലോ .

"ആഹാ ..ന്നിട്ട് ?"
ഞാൻ ചിരിയോടെ തിരക്കി .

"എന്നിട്ടോ...
എനിക്ക് കവിയെ ഇപ്പൊ കാണണം , ചേച്ചി കാരണം ആണ് നീ ഇറങ്ങിപോയെ എന്നൊക്കെ പറഞ്ഞു കരച്ചിലായി . പക്ഷെ വീട്ടിനു ഒന്നും കാര്യമായ പ്രെശ്നം  ഇണ്ടാരുന്നില്ല ട്ടോ . ഞങ്ങള് ഒന്നും അങ്ങനെ വിട്ടു പറഞ്ഞിരുന്നില്ല. അതോണ്ട് കക്ഷിക്ക് ഇതേപ്പറ്റി വല്യ ധാരണ ഒന്നും ഇണ്ടാരുന്നില്ല. പക്ഷെ ഇവിടെ എത്തി ആളെ കണ്ടപ്പോ കണ്ട്രോള് പോയി ."
അഞ്ജു സ്വല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു നിർത്തി .

"എങ്ങനെ ?"
ഞാൻ സംശയത്തോടെ ചോദിച്ചു .

"കണ്ണേട്ടനെ കണ്ടപ്പോ തന്നെ ചേച്ചിടെ ബോധം പോയി . ആകെ ചോര ആയിരുന്നല്ലോ മൊത്തം ! "
അഞ്ജു ആ കാര്യം ഓർക്കനിഷ്ടമില്ലാത്ത മട്ടിൽ ഓടിച്ചു പറഞ്ഞു .

"മ്മ്"
ഞാനൊന്നു അമർത്തി മൂളി .

"അങ്ങനെ ഞങ്ങളൊക്കെ എടുത്തു ഒരു റൂമിൽ കൊണ്ടുപോയി കിടത്തി . ബോധം വന്നപ്പോഴേക്കും എണീറ്റോടാനൊക്കെ തുടങ്ങി . കണ്ണേട്ടന്റെ പേരും പറഞ്ഞു നുള്ളിപ്പെറുക്കി കരച്ചില് തന്നെ കരച്ചില് . പുള്ളിക്കാരി എന്തോ  ചെയ്ത പോലെ ആയിരുന്നു മട്ടും ഭാവവും ഒക്കെ . ഞങ്ങളൊക്കെ കുറെ കഷ്ടപ്പെട്ടിട്ട അതിനെ ആശ്വസിപ്പിച്ചത് . "
അഞ്ജു പയ്യെ പറഞ്ഞു നിർത്തി.

"മ്മ്...."

💬 Comments

View all comments