Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]
!
സ്റ്റെപ്പുകൾ കയറാനുള്ള ബുദ്ധിമുട്ടു കാരണം എന്റെയും മഞ്ജുസിന്റെയും റൂം തല്ക്കാലം അഞ്ജുവിനു കൊടുത്തിട്ടു ഞങ്ങൾ താഴത്തെ അവളുടെ റൂം സ്വന്തമാക്കി .
ശ്യാമും കൃഷ്‌ണൻ മമ്മയും ഒക്കെ താങ്ങിപിടിച്ചാണ് ഡിസ്ചാർജ് ചെയ്യുന്ന സമയത് എന്നെ കാറിലേക്ക് കയറ്റി ഇരുത്തിയത് . അവനോടു സംസാരിച്ചു ഞാൻ ഫോൺ വെക്കുന്നതിനു മുൻപേ അപകടം നടക്കുന്ന ശബ്ദം അവൻ ഫോണിലൂടെകേട്ടിരുന്നു . മറുതലക്കൽ റെസ്പോൺസ് ഇല്ലാതായപ്പോൾ ശ്യാം ഇരിക്കപ്പൊറുതിയില്ലാതെ രാത്രിക്കു രാത്രി എന്നെ തിരഞ്ഞെത്തിയിരുന്നു . അപ്പോഴേക്കും അപകട സ്ഥലത്തു നിന്ന് ആരൊക്കെയോ കൂടി എന്നെ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു .
എന്റെ ബൈക്ക് കണ്ടതും സംഗതി കത്തിയ ശ്യാം നേരെ ഹോസ്പിറ്റലിലെത്തി എന്നെ കണ്ടു ഉറപ്പുവരുത്തിയ ശേഷമാണ് വീട്ടിലോട്ടു വിളിച്ചു കാര്യം പറയുന്നത് . വിവരം അറിഞ്ഞപ്പോൾ തൊട്ട് മഞ്ജുസ് വീട്ടിൽ കിടന്നു നിലവിളി ആയിരുന്നെന്നു അഞ്ജുവും പറഞ്ഞു . വഴക്കിട്ടു ഇറങ്ങി പോയതുകൊണ്ടാണല്ലോ അപകടം ഉണ്ടായത് എന്ന ചിന്ത അവളെ വല്ലാതെ കുത്തിനോവിച്ചിരുന്നു .
ഒടുക്കം ഹോസ്പിറ്റലിൽ എത്തി എന്റെ ചോരയിൽ കുളിച്ച ശരീരം ഐ.സി. യു വാതിലിലൂടെ കണ്ടതും അവിടെ തലകറങ്ങി വീണു . പഴയ ആദർശിന്റെ ഇൻസിഡന്റ് പോലെ സംഭവിച്ചാലോ എന്നുള്ള പേടിയും ടെൻഷനുമൊക്കെ അവളെ മാനസികമായി തളർത്തിയിരുന്നു .
സംഭവം അറിഞ്ഞെത്തിയ കുഞ്ഞാന്റിയും കൃഷ്ണൻ മാമയും വിവേകേട്ടനുമൊക്കെ ആവുംപോലെ അവളെ ആശ്വസിപ്പിച്ചു . ഒടുക്കം ഡോക്ടർ വന്നിട്ട് പേടിക്കാനൊന്നുമില്ല എന്നുള്ള ക്ളീഷേ ഡയലോഗ് തട്ടിയപ്പോഴാണ് കക്ഷിയുടെ ശ്വാസം നേരെ വീണത് . ആദ്യം കുറച്ചു സീരിയസ് ആയിരുന്നു എന്ന് തോന്നുന്നു !
എന്തായാലും കഴിഞ്ഞത്
💬 Comments
View all comments