Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]
..സൂപ്പർ ആയിട്ടിട്ടുണ്ട് ട്ടോ മായെ .."
മായേച്ചിയുടെ സ്പെഷ്യൽ ഡിഷ് ടേസ്റ്റ് ചെയ്തുകൊണ്ട് വിവേകേട്ടൻ ഒരു ക്ളീഷേ നമ്പർ ഇട്ടു .
"താങ്ക്സ് ..."
അതിനു ഞങ്ങൾ പ്രതീക്ഷിക്കാതെ ഒരു മറുപടിയും അവൾ തട്ടിവിട്ടു . അപ്പഴേ ഞാനും ശ്യാമും ഉറപ്പിച്ചതാണ് മായേച്ചിക്ക് എന്തോ ഒരിത് ഉള്ളിലുണ്ടെന്നു . പിന്നെ അത് ചികയാനുള്ള ത്വര ആയി . എന്തായാലും വേറെ പണിയൊന്നും ഇല്ലല്ലോ . ഊണ് കഴിഞ്ഞതോടെ വിവേകേട്ടൻ മടങ്ങാൻ തീരുമാനിച്ചു .
പോകാൻ നേരം കക്ഷി മായേച്ചിയോടും യാത്ര പറഞ്ഞു .
"അപ്പൊ ന്നാ പോട്ടെ മായെ ..പിന്നെ എപ്പോഴേലും കാണാം. പിന്നെ കല്യാണം അധികം നീട്ടണ്ട ട്ടോ "
വിവേകേട്ടൻ ചെറിയൊരു ഉപദേശം പോലെ പറഞ്ഞു .
"ആഹ്..അതൊക്കെ ഞാൻ നോക്കിക്കോളാം . വിവേക് ചെല്ല്.."
പുള്ളിയുടെ ഉദ്ദേശം മനസിലായിട്ടോ ന്തോ മായേച്ചി ചിരിയോടെ പറഞ്ഞു .
"എന്ന ശരി..."
പുള്ളിയും ചിരിച്ചു . പിന്നെ എന്നോടും ശ്യാമിനോടും അമ്മയോടുമൊക്കെ യാത്ര പറഞ്ഞു ഇറങ്ങി . അവൻ പോയതും മായേച്ചി ഒരു ദീർഘ ശ്വാസം എടുത്തു വിട്ടത് ഞാൻ സംശയത്തോടെ വീക്ഷിച്ചു .
"എടി മായേച്ചി ..ഇങ്ങു വന്നേ ?"
ഞാൻ അവളെ മാടി വിളിച്ചു ഉമ്മറത്തെ തിണ്ണയിലിരിക്കാൻ പറഞ്ഞു .
"മ്മ്...എന്താടാ ?"
അവൾ ഗൗരവത്തിൽ ചോദിച്ചുകൊണ്ട് അവിടെ വന്നിരുന്നു .
"ഏയ് ..കാര്യായിട്ട് ഒന്നും ഇല്ല. . നിനക്ക് കല്യാണം കഴിച്ചൂടെടി .."
ഞാൻ അവളുടെ കയ്യിൽ പിടിച്ചു പയ്യെ ചോദിച്ചു .
അതിനു അവള് ഒന്നും മിണ്ടിയില്ല . എന്റെ
💬 Comments
View all comments