Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]
അവസ്ഥ അങ്ങനെ ആയതുകൊണ്ടാണോ , അതോ എന്നോട് ചെറിയ സ്നേഹം ഉള്ളോണ്ടോ എന്തോ അവളൊന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു .
"ഇളിക്കണ്ട ..ഞാൻ സീരിയസ് ആയിട്ടു പറഞ്ഞതാ ."
ഞാൻ ഒന്നൂടി പറഞ്ഞു നോക്കി .
"നീ ഒന്ന് പോടാ ...നിനക്കെപ്പോഴും ഇത് തന്നെയേ വിചാരമുള്ളോ ? ഞാൻ ആ മോഹം ഒക്കെ വിട്ടെടാ "
മായേച്ചി പയ്യെ പറഞ്ഞു ചിരിച്ചു .
"ഉണ്ട...ഒന്ന് പോ പെണ്ണെ ..നീ കല്യാണം കഴിക്കത്തോണ്ടാ മഹേഷേട്ടൻ ഇപ്പഴും കെട്ടാതെ നടക്കണത് . ആ ചിന്ത പോലുമില്ല തെണ്ടിക്ക് "
ഞാൻ അവളുടെ ചേട്ടന്റെ കാര്യം ഓർത്തു പറഞ്ഞു . അനിയത്തിയുടെ കഴിഞ്ഞിട്ടേ പുള്ളിയും കെട്ടു എന്ന് പറഞ്ഞതോടെ കഷ്ടത്തിലായത് അവരുടെ അമ്മച്ചി ഹേമാന്റി ആണ് !
ഞാൻ അത് പറഞ്ഞതും അവളുടെ മുഖം ഒന്ന് വാടി .
"അതേ മായേച്ചി ..നിങ്ങള് രണ്ടും ഇങ്ങനെ വാശിപിടിച്ചു നടന്നോ . ആ പാവം ഹേമാന്റിയെ കുറിച്ച് രണ്ടിനും ഒരു വിചാരമില്ല . ആ പാവം എത്ര കാലമായി ഇവറ്റകളോട് ഈ കാര്യം പറഞ്ഞു പുറകെ നടക്കുന്നു "
ശ്യാമും എന്റെ വാദം ശരിവെച്ചു .
"ദേ കണ്ണാ ..ശ്യാമേ ..ചുമ്മാ എന്റെ മൂഡ് കളയല്ലേ . വെറുതെ മനുഷ്യനെ വട്ടാക്കാനായിട്ട് "
മായേച്ചി ഞങ്ങള് പറഞ്ഞത് ഇഷ്ടപെടാത്ത പോലെ പിറുപിറുത്തു .
"ഓ പിന്നെ ..എടി മായേച്ചി ഇങ്ങോട്ട് നോക്ക് . ഞാൻ കാര്യം ആയിട്ട് പറഞ്ഞതാ . നിനക്കിപ്പോഴും ഒരു കുഴപ്പവും ഇല്ല . പോരാത്തേന് അത്യാവശ്യം സാലറി അങ്ങുന്ന
💬 Comments
View all comments