0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 27 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1079

റോസ്മേരിയും അമ്മയെ കൈകൂപ്പി വണങ്ങി .

"വരൂ മോളെ ..അകത്തേക്കിരിക്ക് .."
റോസ്‌മേരിയുടെ കൈത്തലം തഴുകികൊണ്ട് അമ്മച്ചി അവളെ ക്ഷണിച്ചു .

അതോടെ എല്ലാവരും ചേർന്ന് ഹാളിലേക്ക് കയറി . അവരുടെയൊക്കെ സംസാരം കേട്ടതോടെ റോസമ്മ വന്നെന്നു എനിക്കുറപ്പായിരുന്നു . കുറച്ചു സമയം അമ്മയോടും അഞ്ജുവിനോടും ഒകെ സംസാരിച്ചിരുന്ന് ചായയും കഴിച്ച ശേഷമാണ് മഞ്ജുസിനൊപ്പം റോസമ്മ എന്നെ കാണാനായി റൂമിലേക്ക് വരുന്നത് .

"ഹലോ മാഷേ .."
വാതിൽക്കലെത്തി ആമ തലനീട്ടുന്ന പോലെ തല നീട്ടി റോസമ്മ എന്റെ നേരെ കൈവീശി . അവൾക്കു പുറകിൽ മഞ്ജുസും ഉണ്ടായിരുന്നു .

കട്ടിലിന്റെ ക്രാസിയിൽ ചാരി ഇരുന്ന ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു .

"വാടോ .."
ഞാൻ അവളെ കൈമാടി വിളിച്ചുകൊണ്ട് പറഞ്ഞു .

അതോടെ റോസമ്മയും മഞ്ജുസും കൂടി എന്റെ അടുത്തേക്കെത്തി . ക്രാസിയിൽ ചാരിയിരുന്ന എന്നെ റോസമ്മ വന്നൊന്ന് ഹഗ് ചെയ്തു . മഞ്ജുസിനെ പോലെ തന്നെ സുഖമുള്ളൊരു മണം അവളിലുമുണ്ട് !

"എത്ര കാലം ആയെടോ തന്നെ കണ്ടിട്ട് ..ഒടുക്കം കണ്ടത് ഈ കോലത്തിലും "

റോസമ്മ ചെറു ചിരിയോടെ പറഞ്ഞു എന്റെ കഴുത്തിൽ കൈചുറ്റി . മഞ്ജുസ് അത് നോക്കി നിൽപ്പുണ്ട്. മുൻപ് അവളുടെ കല്യാണത്തിന് പോയപ്പോഴും റോസമ്മ അവളുടെ മുൻപിൽ വെച്ച് എന്നെയിങ്ങനെ കെട്ടിപിടിച്ചിട്ടുള്ളതാണ് . അതുകൊണ്ട് തന്നെ മഞ്ജുസിനു അതിൽ എതിർപ്പൊന്നും ഇല്ല !

"ഡോ ഡോ മതി മതി ..എനിക്ക് ശ്വാസം മുട്ടുന്നുണ്ട് .."
അവളുടെ ഹഗ് ചെയ്യുന്ന രീതി കുറച്ച്‌ ഓവർ ആകുന്നുണ്ടോ എന്ന് കരുതി ഞാൻ ചിരിയോടെ പറഞ്ഞു . മാത്രമല്ല മഞ്ജുസിനു ഇനി അതൊരു അസ്വസ്ഥത ആകരുതല്ലോ !

"ഓ...സോറി ..."
റോസമ്മ ചിരിച്ചുകൊണ്ട് എന്നെവിട്ടു അകന്നുമാറി . പിന്നെ ചെറിയൊരു പുഞ്ചിരിയോടെ മഞ്ജുസിനെ നോക്കി .

"എടോ താൻ ഒന്നും വിചാരിക്കല്ലേ .."
റോസമ്മ ഒരു മുൻ‌കൂർ ജാമ്യം പോലെ മഞ്ജുസിനെ നോക്കി പറഞ്ഞു .

"ഏയ്..."
മഞ്ജുസ് ഒഴുക്കൻ മട്ടിൽ പറഞ്ഞു ബെഡിലേക്കിരുന്നു . അതിനൊപ്പം റോസമ്മയും .

"ഹോസ്പിറ്റലിൽ കിടന്നോണ്ടാവും

💬 Comments

View all comments