0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 27 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.7K

.

"ഹായ്...ഞാൻ റോസ് മേരി ..കവിന്റെ ഫ്രണ്ടാ.."
റോസമ്മ പുഞ്ചിരിയോടെ പറഞ്ഞു അഞ്ജുവിനു നേരെ കൈനീട്ടി . അവൾ ആ കൈത്തലം പിടിച്ചു കുലുക്കികൊണ്ട് തിരിച്ചും ഹായ് പറഞ്ഞു .

"ഹസ്ബൻഡ്‌ വന്നില്ലേ കൂടെ ? "
റോസമ്മ കോട്ടയത്തേക്ക് ഒറ്റക്കാണോ വന്നതെന്ന രീതിയിൽ മഞ്ജു തിരക്കി .

"ഇല്ലെടോ ..പുള്ളിക്ക് ബിസിനസിന്റെ എന്തൊക്കെയോ തിരക്കുണ്ടെന്ന് പറഞ്ഞു . അതുകൊണ്ട് ഞാനൊറ്റക്കാ വന്നത് "
റോസമ്മ പുഞ്ചിരിയോടെ മറുപടി നൽകി .

"ഇയാളെന്താ ചെയ്യണേ ? പഠിക്കുവാണോ?"
പിന്നെ അഞ്ജുവിനെ നോക്കി വിശേഷങ്ങൾ തിരക്കി .

"ആഹ്..അതെ.ഡിഗ്രി ഫൈനൽ ഇയർ "
അഞ്ജു പതിയെ പറഞ്ഞു .

"ആഹ്..."
റോസമ്മ തലയാട്ടി ചിരിച്ചു .

"ഹാഹ് ..നീ ഇങ്ങനെ ഇവിടെ തന്നെ നിൽക്കല്ലേ..നടക്ക്"
മുറ്റത്തു നിന്നുള്ള സംസാരം വേണ്ടെന്നു കരുതി മഞ്ജുസ് റോസമ്മയുടെ കൈപിടിച്ച് വലിച്ചു .

അതോടെ മൂന്നുപേരും കൂടി അകത്തേക്ക് കയറി . അപ്പോഴേക്കും റോസമ്മ വന്നതറിഞ്ഞു എന്റെ അമ്മയും
പൂമുഖത്തേക്കെത്തി .

"അമ്മെ ഇത് റോസ്‌മേരി ..കോട്ടയത്തുന്നു വരുവാ . ഞങ്ങളുടെ ഫ്രണ്ടാ .."
റോസമ്മയെ കണ്ടു ആളെ പിടികിട്ടാതെ നിന്ന അമ്മക്ക് മുൻപിൽ അവളെ പരിചയപെടുത്തികൊണ്ട് മഞ്ജുസ് പറഞ്ഞു .

അതോടെ മാതാശ്രീയുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു . റോസ്മേരിയും അമ്മയെ കൈകൂപ്പി വണങ്ങി .

"വരൂ മോളെ ..അകത്തേക്കിരിക്ക് .."
റോസ്‌മേരിയുടെ കൈത്തലം തഴുകികൊണ്ട് അമ്മച്ചി അവളെ ക്ഷണിച്ചു .

അതോടെ എല്ലാവരും ചേർന്ന് ഹാളിലേക്ക് കയറി . അവരുടെയൊക്കെ സംസാരം കേട്ടതോടെ റോസമ്മ വന്നെന്നു എനിക്കുറപ്പായിരുന്നു . കുറച്ചു

💬 Comments

View all comments