Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 27 [Sagar Kottapuram]
സമയത്തു റോബിൻ അവൾക്കായി വാങ്ങിച്ചു നൽകിയ സ്വിഫ്റ്റ് കാറിൽ ആണ് മഞ്ജുസ് സെല്ഫ് ഡ്രൈവ് ചെയ്തു എന്റെ വീടുവരെ വന്നത് . പതിവിലേറെ സുന്ദരി ആയിട്ടാണ് റോസമ്മയുടെ വരവ് ! അഞ്ജു ആദ്യമായിട്ടാണ് റോസ്‌മേരിയെ കാണുന്നത് . അതുകൊണ്ട് തന്നെ റോസമ്മയുടെ ഭംഗി കണ്ടു അവളൊന്നു അമ്പരന്നു !
"ഇവര് ഭയങ്കര ലുക്ക് ആണല്ലോ ചേച്ചി ?"
അഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു മഞ്ജുസിനെ നോക്കി .
മഞ്ജു അതിനു മറുപടി ഒന്നും പറയാതെ അഞ്ജുവിനെ തറപ്പിച്ചൊന്നു നോക്കി . ഞാനുള്ളപ്പോ ഇവിടെ വേറെയുള്ളവരുടെ ലൂക്കിന് പ്രസക്തി ഇല്ല എന്ന മട്ടിലാണ് മഞ്ജുസിന്റെ നോട്ടം !
മഞ്ഞയും കറുപ്പും കലർന്ന ചുരിദാർ സ്യൂട് ആയിരുന്നു അവളുടെ വേഷം . കക്ഷി തന്നെ ഡിസൈൻ ചെയ്ത മോഡൽ ആണ് ! സിമ്പിൾ ഡിസൈൻ ആണെങ്കിൽ കൂടി നല്ല ചന്തമുള്ള ഡ്രസ്സ് ! മുടിയിഴ കൈകൊണ്ട് മാടി ഒരുവശത്തേക്ക് നീക്കി റോസ്മേരി ചിരിയോടെ കാറിൽ നിന്നുമിറങ്ങി .
അവളെ കണ്ടതും കൈവീശി കാണിച്ചുകൊണ്ട് മഞ്ജുവും പിന്നാലെ അഞ്ജുവും മുറ്റത്തേക്കിറങ്ങി .കാറിന്റെ ഡോർ അടച്ചു ലോക് ചെയ്തുകൊണ്ട് റോസമ്മ മുന്നോട്ടു വന്നു മഞ്ജുസിനെ കെട്ടിപിടിച്ചു സൗഹൃദം പുതുക്കി .
"എങ്ങനെ ഉണ്ടടോ ടീച്ചറെ , സുഖമല്ലേ തനിക്ക് ?"
മഞ്ജുസിനെ ഇറുക്കി ഹഗ് ചെയ്തുകൊണ്ട് റോസമ്മ തിരക്കി , അതിനു സുഖമെന്ന രീതിയിൽ മഞ്ജുസും മൂളി.
"ഇത് കവിന്റെ സിസ്റ്റർ ആണല്ലേ ?"
മഞ്ജുസിൽ നിന്നും അകന്നുമാറി റോസമ്മ അഞ്ജുവിനെ നോക്കി . എന്റ്റെ പെങ്ങളുട്ടി അതിനു തലയാട്ടി അതേയെന്ന ഭാവത്തിൽ ചിരിച്ചു
💬 Comments
View all comments