0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 27 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1095

ഇത്തവണ റോസമ്മക്ക് ആ പഴയ ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല.

"മഞ്ജു ..വിരോധം ഇല്ലെങ്കിൽ ഞാൻ കവിനോട് പേഴ്സണൽ ആയിട്ട് ഒന്ന് സംസാരിച്ചോട്ടെ .."
എന്നെ ചെറിയൊരു ദേഷ്യത്തോടെ നോക്കി റോസമ്മ മഞ്ജുസിനോട് ചോദിച്ചു .

"ഓഹ്..പിന്നെന്താ...."
റോസമ്മയുടെ റിക്വസ്റ്റ് കേട്ട് മഞ്ജുസ് ഒന്ന് ചിരിച്ചു , അവൾക്കു അനുവാദം നൽകി .

അതോടെ റോസമ്മയും ഞാനും ആ റൂമിൽ ഒറ്റക്കായി . മഞ്ജു തന്നെ പുറത്തേക്കു കടന്നു വാതിൽ ചാരി ! ഞാൻ ഒന്നും മനസിലാകാത്ത മട്ടിൽ റോസമ്മയെ നോക്കി . ഇവൾക്കിതെന്തു പറ്റി ദൈവമേ എന്നതായിരുന്നു എന്റെ ചിന്ത മുഴുവൻ .

റോസമ്മ ഒന്നും മിണ്ടാതെ എന്റെ അടുത്തേക്ക് വന്നിരുന്നു . പിന്നെ മുഖമൊന്നുയർത്തി എന്നെ നോക്കി .

"പോട്ടെ കവി ...."
റോസമ്മ എന്റെ ഇടം കയ്യിലേക്ക് അവളുടെ വലതു കൈത്തലം ചേർത്തമർത്തി സ്വല്പമൊരു വിഷമത്തോടെ പറഞ്ഞു .

"മ്മ്...."
ഞാൻ അതിനു പയ്യെ മൂളി .

"അപ്പൊ ഞൻ അന്ന് പറഞ്ഞ കാര്യം ഓക്കേ അല്ലെ തനിക്ക് ?"
റോസമ്മ ചോദ്യ ഭാവത്തിൽ എന്നെ നോക്കി .

"ആഹ്....അതൊക്കെ ഇത് കഴിഞ്ഞിട്ട് നമുക്ക് ഡീറ്റൈൽ ആയിട്ട് സംസാരിക്കാം റോസമ്മോ.."
ഞാൻ ചെറിയ ചിരിയോടെ പറഞ്ഞു .

"മ്മ്....പിന്നെ..."
റോസമ്മ ഒന്ന് പറഞ്ഞു നിർത്തി എന്നെ നോക്കി . അവൾക്കു മുന്പില്ലാത്ത വിധം ഒരു പരുങ്ങലും വെപ്രാളവും ഉണ്ട് . കഴുത്തിലും മേൽചുണ്ടിനു മീതെയും നെറ്റിയിലുമൊക്കെ പൊടുന്നനെ വിയർപ്പ് ഉരുണ്ടു കൂടുന്നുണ്ട് . ഞാനതെല്ലാം തെല്ലൊരു അമ്പരപ്പോടെ നോക്കി ഇരുന്നു .

"എന്താടോ ?"
ഞാൻ അവളെ സംശയത്തോടെ നോക്കി .

"അത്...."
റോസമ്മ ഷാളിന്റെ തുമ്പ് കൈവിരലുകൊണ്ട് നുള്ളികൊണ്ട് പരുങ്ങലോടെ ഇരുന്നു .

"ഹ് ..പറയടോ..എന്നതാ കാര്യം...?"
ഞാൻ അവളുടെ സ്റ്റൈലിൽ ചിരിയോടെ തിരക്കി .

"മഞ്ജു പറഞ്ഞതൊക്കെ നേരാണോ ? തനിക്ക് എന്നെ ഇഷ്ടായിരുന്നോ ?"
ഒടുക്കം മടിച്ചു മടിച്ചു ആണെന്നലും റോസമ്മ ചോദിച്ചു . ആ ശബ്ദത്തിൽ എന്തോ ഒരു തളർച്ചയും എന്നോടുള്ള സ്നേഹവും അടങ്ങിയ പോലെ എനിക്ക് ഫീൽ ചെയ്തു

💬 Comments

View all comments