0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 27 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.7K

ഒരു മുൻ‌കൂർ ജാമ്യം പോലെ മഞ്ജുസിനെ നോക്കി പറഞ്ഞു .

"ഏയ്..."
മഞ്ജുസ് ഒഴുക്കൻ മട്ടിൽ പറഞ്ഞു ബെഡിലേക്കിരുന്നു . അതിനൊപ്പം റോസമ്മയും .

"ഹോസ്പിറ്റലിൽ കിടന്നോണ്ടാവും മൊത്തത്തിലൊരു ക്ഷീണം ഉണ്ടല്ലേ ഇയാൾക്ക് ?"
എന്നെ അടിമുടിയൊന്നു നോക്കി റോസമ്മ മഞ്ജുസിനോടായി ചോദിച്ചു .

"ആഹ്...കുറച്ചൊക്കെ .."
മഞ്ജുസ് അർഥം വെച്ച് പറഞ്ഞു എന്നെ നോക്കി കണ്ണിറുക്കി .

"മ്മ്..ആക്ച്വലി എന്താ ഉണ്ടായത് ? നിങ്ങള് വഴക്കിട്ടെന്നൊക്കെ അന്ന് വിളിച്ചപ്പോ കവി പറഞ്ഞല്ലോ ?"
റോസമ്മ ഒന്നമർത്തി മൂളിയ ശേഷം മഞ്ജുവിനോടായി തിരക്കി.

റോസമ്മയുടെ ആ ചോദ്യം കേട്ടതും മഞ്ജുസും ഞാനും ഒന്ന് പുഞ്ചിരിച്ചു . കഴിഞ്ഞ വഴക്കൊക്കെ ഇപ്പൊ ഓർക്കുമ്പോൾ വെറും തമാശ ആണെന്ന ഭാവം ആയിരുന്ന ഞങ്ങൾക്ക് .

"എന്താ നിങ്ങള് ചിരിക്കൂന്നേ ?"
റോസമ്മ ഞങ്ങളെ മാറി മാറി നോക്കി അമ്പരപ്പോടെ ചോദിച്ചു .

"ഏയ് ഒന്നുമില്ലെടോ ..ഞങ്ങളുടെ വഴക്കിന്റെ പ്രധാന കാരണം , കോട്ടയത്തുള്ള ഒരു നസ്രാണി പെണ്ണാ .."
ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞപ്പോൾ റോസമ്മ ഒന്ന് നെറ്റി ചുളിച്ചു .

പിന്നെ സ്വയം ചൂണ്ടിക്കാണിച്ചുകൊണ്ട് അവൾ എന്നെ നോക്കി ." ഞാനോ ?" എന്ന ഭാവം ആയിരുന്നു റോസമ്മക്ക് !

"അതെ ..നീ തന്നെ ..."
ഞാൻ പയ്യെ ചിരിച്ചു .

"ശൊ..ഇതെന്നാ തേങ്ങയാ നിങ്ങളീ പറയുന്നേ..എനിക്കൊന്നും മനസിലാവണില്ല"
ഞങ്ങളുടെ അവിടേം ഇവിടേം തൊടാത്ത സംസാരം കേട്ട് റോസമ്മ ചൂടായി .

"ഒക്കെ പറയാം റോസമ്മോ..പക്ഷെ വേറാരും കേൾക്കണ്ട..സീക്രട്ട് ആണ്.."
ഞാൻ പയ്യെ പറഞ്ഞു മഞ്ജുസിനെ നോക്കി

💬 Comments

View all comments