0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 27 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.7K

.

കാര്യം മനസിലായ അവൾ അതോടെ എഴുനേറ്റു ചെന്ന് ഞങ്ങളുടെ റൂമിന്റെ വാതിൽ അടച്ചു . ഇനി അമ്മയും അഞ്ജുവും ഒന്നും ഞങ്ങളുടെ വഴക്കിന്റെ കാര്യം അറിയണ്ട എന്ന് കരുതിയാണ് ആ തീരുമാനം .

"താൻ പറയുന്നുണ്ടേൽ പറയെടോ "
റോസമ്മ ഒടുക്കം ക്ഷമ നശിച്ചു എന്നെ നോക്കി കണ്ണുരുട്ടി .

"ഒകെ ഞാൻ പറഞ്ഞു തരാം റോസേ.."
പെട്ടെന്ന് മഞ്ജു ഇടയിൽ കേറി പറഞ്ഞു അവളുടെ അടുത്തേക്ക് ചേർന്നിരുന്നു .

"എന്ന പറ...ഞാൻ ഇതിൽ എങ്ങനെ കേറി വന്നു ?"
റോസമ്മ ഒന്നുമറിയാത്ത മട്ടിൽ ചോദിച്ചു .

"അതൊക്കെ ഉണ്ട് ..ഇവിടെ ഒരാൾക്ക് തന്നോട് ഭയങ്കര പ്രേമം ആയിരുന്നു എന്ന് റോസമ്മക്ക് അറിയോ ?"
മഞ്ജുസ് എന്നെ നോക്കി കണ്ണിറുക്കി റോസ്‌മേരിയോട് തിരക്കി .

ആ ചോദ്യം കേട്ടതും റോസമ്മ ഒന്ന് ഞെട്ടിയോ എന്നെനിക് സംശയം തോന്നാതിരുന്നില്ല . റോസ്‌മേരി വിശ്വാസം വരാതെ എന്നെ മിഴിച്ചൊന്നു നോക്കി . ഞാൻ അതിനു ഉത്തരമായി അവളെ നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്തു .

"അതേടോ , എന്റെ കവിക്ക് തന്നെ വല്യ ഇഷ്ടായിരുന്നു എന്നൊക്കെ അവൻ എന്നോട് പറഞ്ഞിട്ടുണ്ട് . എന്നെ കണ്ടില്ലായിരുന്നേൽ റോസമ്മയെ എങ്ങനേലും കെട്ടിയേനെ എന്നൊക്കെ ഇടയ്ക്കു എന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറയുവേം ചെയ്യും..."
മഞ്ജുസ് ഒരു തമാശ പറയുന്ന ലാഘവത്തിൽ എല്ലാം പറഞ്ഞു നിർത്തി .

പക്ഷെ റോസമ്മയിൽ അതത്ര തമാശ ഫീൽ ചെയ്യിച്ചതായി എനിക്ക് തോന്നിയില്ല. അവളുടെ നോട്ടത്തിലും ഭാവത്തിലുമൊക്കെ ഒരു വിശ്വാസക്കുറവ് ഉണ്ടായിരുന്നു . അതോ ഇനി അവൾക്കും

💬 Comments

View all comments