Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 27 [Sagar Kottapuram]
മുറിച്ചു മഞ്ജുസ് റോസമ്മയുടെ കയ്യിൽ പിടിച്ചു .
എന്തോ ആലോചിച്ചിരുന്നു അവൾ ആ സമയം ഒന്ന് പയ്യെ ഞെട്ടിക്കൊണ്ട് മഞ്ജുസിനെ നോക്കി .
"ഏഹ്..എന്താ പറഞ്ഞെ ?"
റോസമ്മ അത് കേൾക്കാത്ത മട്ടിൽ മഞ്ജുവിനെ നോക്കി .
"ഇന്നിവിടെ സ്റ്റേ ചെയ്തൂടെ ന്നു ?"
മഞ്ജുസ് സ്വല്പം ഉറക്കെ പറഞ്ഞു റോസമ്മയെ കളിയാക്കി .
"ഹ് ഹ് ..അത് പറ്റില്ലെടോ..എനിക്ക് കുറച്ചു കഴിഞ്ഞാൽ പോണം.. ഇനി നേരെ ബാംഗ്ലൂര് പിടിക്കണം ! ഒറ്റക്ക് ഡ്രൈവ് ചെയ്തു എപ്പോ എത്താനാണോ എന്തോ."
റോസമ്മ ആരോടെന്നില്ലാതെ പറഞ്ഞു .
"മ്മ്..."
മഞ്ജുസ് പയ്യെ മൂളി. പിന്നെയും റോസ്‌മേരിയുമായി സംസാരിച്ചിരുന്നു . ഞാനാ സമയം മൊത്തം നിശബ്ദനായി അവളെ തന്നെ നോക്കിയിരുന്നു . വന്നു കേറിയപ്പോഴുള്ള ഒരു തെളിച്ചം പെട്ടെന്ന് റോസമ്മയിൽ നഷ്ടപെട്ടത് എന്തുകൊണ്ടാണെന്ന ചിന്ത എന്നെ വല്ലാതെ അലട്ടി . പലപ്പോഴും എന്നെ ഫേസ് ചെയ്യാനും അവള് മടിക്കുന്ന പോലെ എനിക്ക് ഫീൽ ചെയ്തു ...
ഒടുക്കം സ്വല്പം കഴിഞ്ഞു അവരെന്റെ റൂം വിട്ടു പുറത്തിറങ്ങി . റോസമ്മ എന്റെ വീടും പരിസരവുമൊക്കെ ചുറ്റി കണ്ടു ഞങ്ങളുടെ വിവാഹ ആൽബവും നോക്കി ഹാളിൽ ഇരുന്നു . അഞ്ജുവും മഞ്ജുസും അവൾക്കു കൂട്ടായിരുന്നു ഓരോ ഫോട്ടോക്കും ഓരോ കമ്മന്റ് അടിക്കുന്നുണ്ട് !
"ദാണ്ടെ കണ്ണേട്ടൻ കുടുങ്ങിയ മോമെന്റ്റ് "
ഞാൻ താലികെട്ടുന്ന ഫോട്ടോ ചൂണ്ടി അഞ്ജു പരഞ്ഞതും റോസും മഞ്ജുസും പൊട്ടിച്ചിരിച്ചു .
"പോടി പെണ്ണെ..."
ആദ്യമൊന്നു ചിരിച്ചു മഞ്ജുസ് അഞ്ജുവിനെ നോക്കി കണ്ണുരുട്ടി .
"നിങ്ങള് നാത്തൂനും നാത്തൂനും നല്ല
💬 Comments
View all comments