0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 27 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.8K

ഞൻ അന്ന് പറഞ്ഞ കാര്യം ഓക്കേ അല്ലെ തനിക്ക് ?"
റോസമ്മ ചോദ്യ ഭാവത്തിൽ എന്നെ നോക്കി .

"ആഹ്....അതൊക്കെ ഇത് കഴിഞ്ഞിട്ട് നമുക്ക് ഡീറ്റൈൽ ആയിട്ട് സംസാരിക്കാം റോസമ്മോ.."
ഞാൻ ചെറിയ ചിരിയോടെ പറഞ്ഞു .

"മ്മ്....പിന്നെ..."
റോസമ്മ ഒന്ന് പറഞ്ഞു നിർത്തി എന്നെ നോക്കി . അവൾക്കു മുന്പില്ലാത്ത വിധം ഒരു പരുങ്ങലും വെപ്രാളവും ഉണ്ട് . കഴുത്തിലും മേൽചുണ്ടിനു മീതെയും നെറ്റിയിലുമൊക്കെ പൊടുന്നനെ വിയർപ്പ് ഉരുണ്ടു കൂടുന്നുണ്ട് . ഞാനതെല്ലാം തെല്ലൊരു അമ്പരപ്പോടെ നോക്കി ഇരുന്നു .

"എന്താടോ ?"
ഞാൻ അവളെ സംശയത്തോടെ നോക്കി .

"അത്...."
റോസമ്മ ഷാളിന്റെ തുമ്പ് കൈവിരലുകൊണ്ട് നുള്ളികൊണ്ട് പരുങ്ങലോടെ ഇരുന്നു .

"ഹ് ..പറയടോ..എന്നതാ കാര്യം...?"
ഞാൻ അവളുടെ സ്റ്റൈലിൽ ചിരിയോടെ തിരക്കി .

"മഞ്ജു പറഞ്ഞതൊക്കെ നേരാണോ ? തനിക്ക് എന്നെ ഇഷ്ടായിരുന്നോ ?"
ഒടുക്കം മടിച്ചു മടിച്ചു ആണെന്നലും റോസമ്മ ചോദിച്ചു . ആ ശബ്ദത്തിൽ എന്തോ ഒരു തളർച്ചയും എന്നോടുള്ള സ്നേഹവും അടങ്ങിയ പോലെ എനിക്ക് ഫീൽ ചെയ്തു .

"മ്മ്...."
ഞാൻ ചിരിയോടെ മൂളി .

"ശരിക്കും ? സത്യായിട്ടും ?"
റോസമ്മ വിശ്വാസം വരാതെ വീണ്ടും ചോദിച്ചു .

"അതേടോ ...സത്യായിട്ടും..."
ഞാൻ കാര്യമായി തന്നെ പറഞ്ഞു .

"പിന്നെന്താടാ നീ എന്നോട് ഒന്നും പറയാണ്ടിരുന്നേ ?"
ഇത്തവണ ശബ്ദം സ്വല്പം കൂട്ടിയാണ് റോസമ്മ ചോദിച്ചത് .

"ആര് പറഞ്ഞു ? ഞാൻ ഫോൺ വിളിക്കുമ്പോ ഇടക്കിടെ പറയാറുണ്ടായിരുന്നല്ലോ "
ഞാൻ ഇടക്കു അവളെ ടീസ് ചെയ്യാൻ

💬 Comments

View all comments