0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 27 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.8K

"മ്മ്...ഇനിയാ വില്ലത്തിയെ കൂടി കണ്ടിട്ട് ഞാൻ പോവും . പിന്നെ എപ്പോഴേലും കാണാട്ടോ കവി.."
റോസമ്മ പെട്ടെന്ന് എഴുന്നേറ്റുകൊണ്ട് യാത്ര പറഞ്ഞു .

"ആഹ്...പിന്നെ എനിക്ക് ഇപ്പോഴും തന്നെ ഇഷ്ടാട്ടോ .."
പോകാനൊരുങ്ങിയ റോസമ്മയെ വിളിച്ചു ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു .

"ആഹ്...ഇനിയിപ്പോ യോഗല്ല്യല്ലോ മോനെ . നമുക്ക് നെക്സ്റ്റ് ജന്മത്തില് നായികയും നായകനും ആകാം "
റോസമ്മ ചിരിയോടെ പറഞ്ഞു എന്റെ അടുത്തെത്തി .

പിന്നെ പയ്യെ കുനിഞ്ഞു എന്നെ ഹഗ് ചെയ്തു .

"മിസ് യു ഡാ ..."
റോസമ്മ പയ്യെ പറഞ്ഞു എന്റെ കവിളിൽ ചുംബിച്ചു .

ആ നീക്കത്തിൽ ഞാൻ പെട്ടെന്നൊന്ന് ഞെട്ടിയെങ്കിലും എനിക്കവളെ തടയാൻ തോന്നിയില്ല. ഒന്നുമില്ലേലും എന്നെ ആദ്യമായി ചുംബിച്ചവൾ റോസമ്മ ആണ് !

"ഐ ടൂ റോസമോ .."
ഞാൻ പയ്യെ പറഞ്ഞു തിരിച്ചും അവളുടെ കവിളിലൊരുമ്മ നൽകി .

"എന്ന പോട്ടെടോ ..എന്റെ റോബിൻ കാത്തിരിക്കുന്നുണ്ടാകും "
റോസമ്മ ചേരിയെ ചിരിയോടെ പറഞ്ഞു ചുരിദാറൊക്കെ നേരെയിട്ടു .

"മ്മ്...ഓക്കേ...."
ഞാൻ അവളോട് യാത്ര പറഞ്ഞു കൈവീശി . അതോടെ കക്ഷി എന്റെ റൂം വിട്ടിറങ്ങി . അവള് പോയി കഴിഞ്ഞു സ്വല്പം കഴിഞ്ഞതും മഞ്ജുസ് എന്റെ അടുത്തേക്കെത്തി .

ക്രാസിയിൽ റോസമ്മയെയും ഓർത്തു എന്തൊക്കെയോ ആലോചിച്ചിരിക്കുന്ന എന്റെ മുൻപിൽ വന്നിരുന്നു മഞ്ജുസ് ഒന്ന് ചുമച്ചു .

"എന്താടി മിസ്സെ ഒരാക്കിയ ചുമ ?"
ഞാൻ അവളെ നോക്കി സംശയത്തോടെ ചോദിച്ചു .

"ഏയ് ഒന്നും ഇല്ല. പഴയ കാമുകി എന്ത് പറഞ്ഞു ? കൊറേ നേരം

💬 Comments

View all comments