Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 28 [Sagar Kottapuram]
ചൂടാവല്ലേ മഞ്ജു മോളെ .."
മഞ്ജുസിന്റെ സ്വരം ഉയർന്നതും മായേച്ചി മറുതലക്കൽ ചിരിച്ചു .
"എടി എടി ...എന്താ ഇത്ര പൊള്ളാൻ ? വിവേകേട്ടൻ നിന്നെ വിളിച്ചോ ? അതിനാണോ ഈ കിടന്നു കോമരം തുള്ളുന്നത് ?"
അവളുടെ ചിരി കേട്ടതും ഞാൻ സംശയത്തോടെ ചോദിച്ചു . അപ്പോഴാണ് മഞ്ജുസ് ഒന്ന് ഞെട്ടുന്നത് .
"വിവേകേട്ടനോ .?"
മഞ്ജുസ് പയ്യെ പറഞ്ഞു എന്നെ ആശ്ചര്യത്തോടെ നോക്കി .
"ആഹ്...അതെ ..അയ്യടാ അവന്റെ ഒരു വിവേകേട്ടൻ . നാണമില്ലാത്ത കോന്തൻ !"
മായേച്ചി ആരോടെന്നില്ലാതെ പറഞ്ഞു .
ഞാനതു കേട്ട് ചിരിച്ചു .
"നീ ഇളിക്കല്ലേ കണ്ണാ ..ഞാനങ്ങോട്ട് വരുന്നുണ്ട്. ഫോണിൽ കൂടി പറഞ്ഞാലൊന്നും എനിക്ക് സമാധാനം കിട്ടില്ല "
മായേച്ചി തീർത്തു പറഞ്ഞു ഫോൺ കട്ടാക്കി .
"ഹലോ..ഡീ മായേച്ചി ..."
ഞാൻ ഫോണിൽ കൂടെ ഒന്നുടെ വിളിച്ചു നോക്കിയെങ്കിലും കട്ടായ ശബ്ദം ആണ് മുഴങ്ങി കേട്ടത് .
കാൾ അവസാനിച്ചതോടെ മഞ്ജു എന്നെ നോക്കി .
"എന്താടാ കാര്യം ? അവളെന്തിനാ ഈ കിടന്നു കയറു പൊട്ടിക്കുന്നേ ? വിവേകേട്ടൻ എന്ന് നീ പറഞ്ഞത് നമ്മുടെ വിവേകിന്റെ കാര്യം ആണോ ?"
മഞ്ജുസ് അറിയാനുള്ള ത്വരയിൽ എനിക്ക് നേരെ ചോദ്യങ്ങൾ എറിഞ്ഞു .
"ആഹ് ..നമ്മുടെ വിവേകേട്ടൻ തന്നെ ..."
ഞാൻ ചെറിയ ചിരിയോടെ പറഞ്ഞു .
"അവനും ഇവളും തമ്മിലെന്ത് ബന്ധം ?"
മഞ്ജുസ് ഒന്നും മനസിലാകാത്ത പോലെ തലചൊറിഞ്ഞു.
"ഹി ഹി...അതൊക്കെ ഉണ്ട് മോളെ ..ഞാൻ പറയാം .."
അഞ്ചുസിനെ നോക്കി കണ്ണിറുക്കികൊണ്ട്
💬 Comments
View all comments