Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 29 [Sagar Kottapuram] [CLIMAX]
കാരണം . എടോ എന്റെ അമ്മ ഇപ്പൊ വരും . അതിന്റെ മുൻപേ ഒന്ന് പോകുവോ "
മായേച്ചി സ്വല്പം ദേഷ്യത്തിൽ അകത്തേക്ക് നോക്കികൊണ്ട് പല്ലിറുമ്മി .
"ആണോ ? എന്ന അമ്മ വരട്ടെ. ഞാൻ അമ്മയോട് സംസാരിക്കാം , മകളെ എനിക്ക് തരുവോന്നു ?"
വിവേകേട്ടൻ ചിരിയോടെ പറഞ്ഞു മായേച്ചിയേം കടന്നു വീടിനകത്തേക്ക് കയറി .
"ഡോ ..അവിടെ നിന്നെ ..എങ്ങോട്ടാ ഈ ഓടിപോണേ?"
വല്യ സ്വാതന്ത്ര്യത്തിൽ മായേച്ചിയുടെ വീടിന്റെ ഉമ്മറത്തേക്ക് കയറാൻ ഒരുങ്ങിയ വിവേകേട്ടന്റെ മുൻപിൽ കയറി നിന്നുകൊണ്ട് മായേച്ചി കണ്ണുരുട്ടി .
"ചെ ..താനെന്ത് ആളാടോ ? ഒരാളെ മുറ്റത്തു നിർത്തിയിട്ടാണോ സംസാരിക്കുന്നത് ? അറ്‌ലീസ്റ് ഒന്ന് കേറിയിരിക്കാൻ പറഞ്ഞൂടെ ?"
മായേച്ചിയുടെ സ്വല്പം വിയർത്തു തുടങ്ങിയ കഴുത്തും മേൽച്ചുണ്ടിന്റെ വശങ്ങളും നോക്കി വിവേകേട്ടൻ ചിരിയോടെ പറഞ്ഞു .
"ഒന്ന് പോടോ...വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ "
മായേച്ചി അവന്റെ കിന്നാരം കേട്ട് പല്ലിറുമ്മി .
അപ്പോഴേക്കും ഹേമാന്റി മായേച്ചിക്കുള്ള ചായയും പലഹാരവുമൊക്കെ ആയി ഉമ്മറത്തേക്കെത്തി . മുറ്റത്തു നിൽക്കുന്ന മായേച്ചിയെയും വിവേകേട്ടനെയും ചെറിയൊരു അമ്പരപ്പോടെ നോക്കികൊണ്ട് തന്നെയാണ് ഹേമാന്റി കടന്നു വന്നത് .
"ആരാ മോളെ അത് ?"
ഹാളിൽ നിന്നും ഉമ്മറത്തേക്ക് കടക്കുമ്പോൾ തന്നെ ഹേമാന്റി ചോദിച്ചു .
മായേച്ചിയും അതുകേട്ട് ഒന്ന് പരുങ്ങി .
"ഓഹ്..നശിപ്പിച്ചു..."
ഹേമാന്റി എല്ലാം കണ്ടെന്നു മനസിലായതയോടെ വിവേകിനെ നോക്കി മായേച്ചി പല്ലിറുമ്മി .പക്ഷെ വിവേകേട്ടനു പരുങ്ങലോ ഭാവ വ്യത്യസ്തമോ ഒന്നും ഉണ്ടായില്ല.
ഉമ്മറത്തേക്കെത്തിയതോടെ ഹേമാന്റിക്കും ആളെ പിടികിട്ടി .
"അല്ല...ഇത് വിവേക് അല്ലെ
💬 Comments
View all comments