Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 29 [Sagar Kottapuram] [CLIMAX]
കുടുംബത്തിൽ നിന്നുള്ള ആലോചനയും കൂടി ആണല്ലോ ! മായേച്ചി ഞങ്ങളുടെയൊക്കെ സ്വന്തം ആകാൻ പോകുന്നു എന്ന ചിന്ത അവരെയും ഞങ്ങളെയും ഒരുപോലെ സന്തോഷിപ്പിച്ചു ! അങ്ങനെയാണ് എല്ലാം പെട്ടെന്നെന്ന പോലെ എൻഗേജ്‌മെന്റ്റ് വരെ എത്തിയത് !
-------******--------******-------*****-----*****-------****--------
ഞാനുംമഞ്ജുവും കൂടി മായേച്ചിയുടെ വീട്ടിലെത്തുന്ന നേരത്തു ആളുകളൊക്കെ കുറേശ്ശെയായി എത്തി തുടങ്ങുന്നുണ്ട് . ജുബ്ബയും മുണ്ടും ഒക്കെ അണിഞ്ഞു ശ്യാം വീടിന്റെ മുൻപിലൊരുക്കിയ ആർച്ചിന്റെ മുൻപിൽ നിൽപ്പുണ്ട് .
കാർ സ്വല്പം മാറ്റിയിട്ട് നടന്നാണ് ഞാനും മഞ്ജുവും അങ്ങോട്ടേക്ക് ചെല്ലുന്നത് . മായേച്ചിക്കുള്ള എൻഗേജ്‌മെന്റ് റിങ് സ്പോൺസർ ചെയ്തിട്ടുള്ളത് മഞ്ജുസ് ആണ് . അതിന്റെ പേഴ്‌സും കയ്യിൽ പിടിച്ചു അവളെൻറെ കൂടെ ഒട്ടി നടന്നു .
എന്നേക്കാൾ പ്രായ കൂടുതൽ ഉണ്ടെന്നു പറയുമെങ്കിലും ആ നടപ്പിൽ ഞങ്ങൾ ഹീറോയും ഹീറോയിനും പോലെ ആണ് ! എന്നാലും നാട്ടുകാരിൽ ചിലരൊക്കെ ഞങ്ങളെ കൗതുക വസ്തുക്കളെ പോലെ നോക്കി നിൽപ്പുണ്ട് .
"ഡെയി എല്ലാം ഓക്കേ അല്ലെ ? കാറ്ററിങ് ടീം എത്തിയാ?"
ശ്യാമിനടുത്തെത്തി അവന്റെ കൈപിടിച്ച് കുലുക്കി ഞാൻ ഗൗരവത്തിൽ തിരക്കി .
"അതൊക്കെ എത്തി..അവന്മാര് ഫുൾ സെറ്റ് ചെയ്തു കഴിഞ്ഞു "
ശ്യാമും ഗൗരവത്തിൽ പറഞ്ഞു പിന്നെ മഞ്ജുസിനെ നോക്കി പതിവ് കമ്മന്റ് അടി തുടർന്നു .
"മിസ് കലക്കിണ്ടല്ലോ , ചുള്ളത്തി ആയിട്ടുണ്ട് "
മഞ്ജുസിനെ അടിമുടി ഒന്ന് നോക്കി ശ്യാം കൈകൊണ്ട് "സൂപ്പർ " എന്ന് ആക്ഷൻ കാണിച്ചു .
"താങ്ക് യൂ ..താങ്ക് യൂ .."
മഞ്ജുസും അതിനു ചിരിയോടെ മറുപടി പറഞ്ഞു അവനു ഷേക് ഹാൻഡ് നൽകി .
അപ്പോഴേക്കും ഉമ്മറത്ത് നിന്ന ഹേമാന്റിയും എന്റെ അമ്മച്ചിയും കൂടി ഞങ്ങളെ അങ്ങോട്ടേക്ക് വിളിപ്പിച്ചു .വിവേകേട്ടനും ടീമും അവിടന്ന് ഇറങ്ങിയോ എന്നറിയാൻ വേണ്ടിയാണ് ആ വിളി . അതോടെ ഞാനും ശ്യാമും മഞ്ജുസും കൂടി വീടിനകത്തേക്ക് നീങ്ങി . പന്തലിനുള്ളിലേക്ക് കയറിയതും അറിയുന്നവരുടെ ബഹളം ആയി . നമ്മുടെ പഴയ ബീനേച്ചിയും ബാലേട്ടനുമൊക്കെ അവിടെ ഇരിപ്പുണ്ട് . അവരെയൊക്കെ ഒന്ന് ചിരിച്ചു കാണിച്ചു ഞാൻ വീടിനകത്തേക്ക്
💬 Comments
View all comments