0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 29 [Sagar Kottapuram] [CLIMAX]

Author : Sagar Kottapuram Read All Parts 2.7K

സംസാരിക്കു വിവേകേ..ഞാൻ അവൾക്കുള്ള ചായ കൂടി എടുത്തിട്ട് വരാം"
മായേച്ചിയുടെ പിണങ്ങിയുള്ള നിൽപ്പ് നോക്കി ഹേമാന്റി ചിരിയോടെ പറഞ്ഞു .

"ആഹ്..അങ്ങനെ ആവട്ടെ .."
വിവേക് പയ്യെ പറഞ്ഞു ചിരിച്ചു .

"ഇത് നമ്മുടെ കണ്ണന്റെ ടീച്ചറുടെ [മഞ്ജുസ് ] കാര്യം പറഞ്ഞ പോലെയാ മോനെ , ആള് വലുതായി എന്നെ ഉള്ളൂ..ഇപ്പൊഴും കുട്ടിയാണെന്ന വിചാരം "
മായേച്ചിയെ നോക്കി ചിരിച്ചുകൊണ്ട് ഹേമാന്റി പയ്യെ പറഞ്ഞു . പിന്നെ അവളുടെ കയ്യിലൊരു നുള്ളും കൊടുത്തു അകത്തേക്ക് പോയി .

വിവേക് അതെല്ലാം നോക്കി പുഞ്ചിരിച്ചിരുന്നു .പിന്നെ സ്വല്പം ഗൗരവത്തിൽ തന്നെ പറയാനുള്ളത് പറഞ്ഞു . ഇനിയും കുട്ടിക്കളി കളിയ്ക്കാൻ താത്പര്യമില്ലെന്ന് തോന്നിയിട്ടാകും !

"എടോ മായേ..തനിക്കെന്തെലും മാറ്റം ഉണ്ടേൽ എന്നെ അറിയിക്കണം ട്ടോ . "
വിവേകേട്ടൻ പയ്യെ അവളെ നോക്കാതെ പറഞ്ഞെങ്കിലും മായേച്ചി മുഖം ഉയർത്തി അങ്ങേരെ നോക്കി .

"കാര്യമായിട്ട് പറഞ്ഞതാ . ഞാൻ മൂന്നു മാസം നാട്ടിൽ ഉണ്ടാകും . ഇനിയിപ്പോ വേറെ ആലോചന ഒന്നും നോക്കണില്ല . എനിക്ക് ശരിക്കും തന്നെ വല്യ ഇഷ്ടായി "
വിവേകേട്ടൻ വീണ്ടും ഒന്ന് പറഞ്ഞു നിർത്തി .

മായേച്ചി അതെല്ലാം വല്യ ഭാവ മാറ്റം ഇല്ലാതെ കൈവിരലുകൾ തമ്മിൽ പിണച്ചുകൊണ്ട് കേട്ട് നിന്നു .

"ഇനി ഞാൻ തന്നെ വിളിക്കുവൊന്നും ഇല്ല . ഇനി അതോർത്തു ഇയാള് പേടിക്കണ്ട "
അത്രയും പറഞ്ഞുകൊണ്ട് വിവേക് ഇരിക്കുന്നിടത്തു നിന്നും എഴുനേറ്റു .

"പോവാണോ ?"
പുള്ളി പെട്ടെന്ന് എഴുനേറ്റത് കണ്ട മായേച്ചി സംശയത്തോടെ ചോദിച്ചു .

💬 Comments

View all comments