0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 29 [Sagar Kottapuram] [CLIMAX]

Author : Sagar Kottapuram Read All Parts 1263

നീങ്ങി . സ്വല്പം കൂടി കഴിഞ്ഞതോടെ വിവേകേട്ടനും സംഘവുമെത്തി . മുത്തശ്ശിയും കൃഷ്ണൻ മാമയും കുഞ്ഞാന്റിയും വീണയും മറ്റു അമ്മായിമാരും വല്യമ്മയും എന്തിനു അധികം ബാംഗ്ളൂരിൽ സ്ഥിരതാമസമാക്കിയ കാർത്തിക് വരെ ആ കൂട്ടത്തിൽ ഉണ്ട് !

ഞാൻ തല്ക്കാലത്തേക്ക് മായേച്ചിയുടെ വീട്ടുകാരനായി മാറി അവരെയൊക്കെ സ്വീകരിച്ചു . വിവേകേട്ടനെ കെട്ടിപിടിച്ചു ആ സന്തോഷം പങ്കുവെച്ചു . പിന്നെ അധികം വൈകിക്കാതെ ജാതകം കൈമാറികൊണ്ട് അവരുടെ വിവാഹ നിശ്ചയം കഴിഞ്ഞു . മായേച്ചിയുടെ അച്ഛന്റെ സഹോദരൻ ആണ് അവളുടെ കാരണവരുടെ സ്ഥാനത്തു നിന്നു ചടങ്ങുകളൊക്കെ നിയന്ത്രിച്ചത് .

പിന്നെ ഞങ്ങളെയൊക്കെ സാക്ഷിയാക്കി അവർ ഇരുവരും മോതിരം കൈമാറി ! കല്യാണപ്പെണ്ണിന്റെ നാണത്തോടെയും ഭാവങ്ങളോടെയും മായേച്ചി പുഞ്ചിരിച്ചുകൊണ്ട് വിവേകേട്ടന്റെ വിരലിൽ മോതിരം അണിയിച്ചു ! അവൻ തിരിച്ചും !

ഒരായുസ്സിന്റെ സ്വപ്നം എന്നപോലെ ഹേമാന്റി ആ കാഴ്ച കണ്ടു ആനന്ദ കണ്ണീർ പൊഴിച്ച് കാണണം . അതിന്റെ കാരണക്കാരനാകാൻ കഴിഞ്ഞു എന്നതിൽ എനിക്കും അഭിമാനം മാത്രം ! സ്വല്പം വിട്ടു നിന്നു ഞാൻ ആ കാഴ്ചകളൊക്കെ കണ്ടു നിന്നു .

പിന്നെയൊക്കെ എല്ലാം പതിവ് പോലെ . ബാക്കിയുള്ളവർ ഭക്ഷണം കഴിക്കാനും, വിവേകേട്ടനും മായേച്ചിയും ഫോട്ടോസ് എടുക്കാനും നീങ്ങി . പിന്നെ അവരുടേത് മാത്രമായ കണ്ണുകൾ കൊണ്ടുള്ള സംസാരവും തോണ്ടലും ശബ്ദം താഴ്ത്തിയുള്ള അടക്കം പറച്ചിലുകളും !

------****--------*****--------*******-------*****--------*****------------

അവിടെ നിന്നും ദിവസങ്ങൾ കടന്നു പോയി . കാലിന്റെ വേദന മാറിയില്ല എന്നൊക്കെ ഉടായിപ്പ് പറഞ്ഞു ഞാൻ വീട്ടിൽ തന്നെ ഇരിപ്പായി . പക്ഷെ ഈ വിവരങ്ങളൊക്കെ മഞ്ജുസിന്റെ അച്ഛനും അറിയുന്നുണ്ട് . ഞാൻ ചുമ്മാ നമ്പർ ഇടുന്നതാണെന്നു എന്റെ അമ്മായിയച്ഛന് ശരിക്കറിയാവുന്നതുകൊണ്ട് കക്ഷി മഞ്ജുസിനെ വിളിച്ചു ചീത്ത പറയും !

അവളാണ് എന്നെ വഷളാക്കുന്നത് എന്നാണ് പുതിയ കണ്ടുപിടുത്തം ! പക്ഷെ ഇപ്പൊ എനിക്ക് വിഷമം ആകുമോ എന്ന് കരുതി മഞ്ജുസ് ഒന്നും പറയില്ല . ഞാൻ ആണേൽ അവളുടെ കോളേജ് ഒന്നടച്ചു കിട്ടിയാൽ മതി എന്ന ലൈനിൽ ആണ് . ഇനി എല്ലാ അർത്ഥത്തിലും ഞങ്ങൾക്കൊന്ന് ഹണിമൂൺ ആഘോഷിക്കാനുള്ളതാണ്

💬 Comments

View all comments