Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 29 [Sagar Kottapuram] [CLIMAX]
നിന്റെ അമ്മ "
അഞ്ജു ഡിസ്പ്ളേയിലേക്ക് ചൂണ്ടി പറഞ്ഞു .
അതോടെ ചെറുക്കന്റെ നോട്ടം അതിലേക്കായി .മഞ്ജുസിന്റെ മുഖം കണ്ടതും ചെക്കന്റെ കരച്ചില് സ്വിച്ച് ഇട്ടപോലെ നിന്നു .
"മ്മ ..മാ ..അമ്മ "
അവൻ ഫോട്ടോ നോക്കി എന്തൊക്കെയോ പിറുപിറുത്തു .പിന്നെ ഡിസ്പ്ളേയിൽ ചുംബിച്ചും നക്കിയുമൊക്കെ മഞ്ജുസിനോടുള്ള ഇഷ്ടം പ്രകടിപ്പിച്ചു .
അല്ലേലും അമ്മ എന്ന് വിളിക്കാൻ ആരും പഠിപ്പിക്കണ്ടല്ലോ !
"ഓഹ്...നിന്നു .."
അഞ്ജുവും ഒരാശ്വാസം പോലെ പറഞ്ഞുചിരിച്ചു .
"എടാ നീ ചുമ്മാ ഇരിക്കാതെ അവളെ വിളിച്ചു നോക്ക് . ഇന്ന് എത്തുമെന്നല്ലേ പറഞ്ഞത് ?"
അമ്മച്ചി എന്നെ പ്രതീക്ഷയോടെ നോക്കി .
"ആഹ് .."
ഞാൻ ഗൗരവത്തിൽ മൂളി .
കോളേജിൽ നിന്നുള്ള ടൂറിൽ മഞ്ജുസ് ഒപ്പം വേണമെന്ന് പിള്ളേർക്കൊക്കെ ഒരേ നിർബന്ധം ! പക്ഷെ സ്വന്തം പിള്ളേരെ ഇട്ടിട്ടു പോകാൻ അവൾക്കും മനസു വന്നില്ല. ഒടുക്കം ഞാൻ തന്നെ നിർബന്ധിച്ചു കക്ഷി മനസില്ല മനസോടെ പോയി ! പിള്ളേർക്ക് ഒരു വയസൊക്കെ ആയതല്ലേ ഇനി ധൈര്യമായിട്ട് പോകാമെന്നൊക്കെ ഞാൻ ആണ് അവളോട് പറഞ്ഞത് .
പക്ഷെ അതെനിക്കു മുട്ടൻ പാര ആയി . രണ്ടെണ്ണവും കൂടി ചെവിതല കേൾപ്പിച്ചിട്ടില്ല . എന്റെ റോസ് മോള് അത്ര കുഴപ്പമില്ല . മറ്റവൻ മഞ്ജുസുമായാണ് കൂടുതൽ ഒട്ടിപിടുത്തം ! അതുകൊണ്ട് ഞാൻ തൊട്ടാൽ തന്നെ കരയും ! പിന്നെ അഞ്ജു ഉള്ളതുകൊണ്ട് കുഴപ്പം ഇല്ല . അവളെ ചെക്കന് കുറച്ചൊക്കെ ബോധിക്കും !
ഞാൻ അങ്ങനെ ഫോൺ എടുത്തു മഞ്ജുസിനെ വിളിച്ചു . ഒന്ന് രണ്ടു റിങ് അകഴിഞ്ഞപ്പോഴേ കക്ഷി ഫോൺ എടുത്തു .
"ഹലോ...."
ഞാൻ പയ്യെ തിരക്ക്കി.
"ആഹ്..പറ കവി.."
മഞ്ജുസ് പയ്യെ പറഞ്ഞു .
"എടി എത്താറായോ ?"
ഞാൻ സ്വല്പം ഉറക്കെ ചോദിച്ചു . അവൾ വരുന്ന ബസ്സിലെ ഒച്ചയും ബഹളവും കാരണം പറയുന്നത് ശരിക്ക് കേൾക്കുന്നില്ല .
"ആഹ്....രാത്രി എത്തും. എത്തിയാൽ ഞാൻ വിളിക്കാം ..."
മഞ്ജുസ് ഉറക്കെ പറഞ്ഞു .
"ആഹ്....ഓക്കേ..."
ഞാനും പറഞ്ഞു .
💬 Comments
View all comments