Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 3 [Sagar Kottapuram]
എന്റെ തോളിലൂടെ കയ്യിട്ടു ഒരു കാൽ മാത്രം നിലത്തു ചവിട്ടി കൊക്കി ചാടിയാണ് നടത്തം..
"ആഹ്..സ്സ്...ആഹ്..."
നടത്തിനിടെ ഈ സൈസ് ശബ്ദങ്ങളും ഉണ്ട് ..പാവം..നല്ല വേദന ഉണ്ട് !
"ഞാൻ എടുക്കണോ മഞ്ജുസേ ?" അവൾ ഒന്നും മിണ്ടാതെ എന്റെയൊപ്പം പയ്യെ വിഷമിച്ചു നടക്കുന്നത് കണ്ടു പ്രയാസം തോന്നിയപ്പോൾ ഞാനവളെ നോക്കി ചോദിച്ചു ..
"മ്മ്....ഹും..വേണ്ട ..." അവളതു സ്നേഹപൂർവ്വം നിരസിച്ചു..
"എന്താ നാണക്കേടാ ?" ഞാൻ ചിരിയോടെ ചോദിച്ചു..
"ആഹ്..ആണെന്ന് വെച്ചോ...ആൾക്കാരൊക്കെ കാണും " മഞ്ജുസ് വേദനയിലും പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു .
ഞങ്ങൾ ചേർന്നു നടക്കുന്നത് , പ്രേത്യേകിച് അവളെ ചേർത്ത് പിടിച്ചു പയ്യെ നടത്തിക്കുന്നത് പലരും അത്ഭുത കാഴ്ച പോലെ നോക്കി നിൽപ്പുണ്ട്..ആ കൂട്ടത്തിൽ ഇനി ഞാനവളെ എടുത്തോണ്ട് പോയാൽ മഞ്ജുസിനു നാണക്കേട് തോന്നും .
"കണ്ടോട്ടെ...ഞാൻ എന്റെ കെട്ട്യോളെ അല്ലെ എടുക്കുന്നെ..നീ വേണേൽ പറഞ്ഞോ ട്ടോ ...ഞാൻ എടുത്തോണ്ട് പോവാം .." ഞാൻ തീർത്തു പറഞ്ഞിട്ടും മഞ്ജുസ് സമ്മതിച്ചില്ല.
"വേണ്ട...നീ എന്നെ ഇങ്ങനെ കൊണ്ട് പോയ മതി.." അവൾ വലതു കൈ ഒന്നുടെ എന്റെ തോളിൽ അമർത്തി പറഞ്ഞു.
"മ്മ്...എന്ന നടക്ക് നടക്ക്" ഞാനവളെ ചേർത്തുപിടിച്ചു നടന്നു..
"മഞ്ജുസേ വേദന കൂടുതൽ ഉണ്ടോ .. ?" ഞാൻ അവളെ വീണ്ടും സംശയത്തോടെ നോക്കി .
"അറിഞ്ഞിട്ടിപ്പോ എന്തിനാ...ഞാൻ വീണപ്പോ നീ ചിരിച്ചോണ്ട് നിക്കുവല്ലാരുന്നോ " അവൾ എന്റെ തോളത്തു പിടിച്ച പിടിയോടു കൂടെ ഒന്ന് അമർത്തി പിച്ചികൊണ്ട് പറഞ്ഞു..
"സ്സ്...ആഹ്...നീ കണ്ടാ ?" വേദനയിലും ചിരിച്ചുകൊണ്ട് ഞാനവളെ നോക്കി .
"മ്മ്..കണ്ടു കണ്ടു
💬 Comments
View all comments