Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 4 [Sagar Kottapuram]
പറഞ്ഞു .
"ഇപ്പൊ വേണ്ട..." അവൾ ചിരിയോടെ പറഞ്ഞു.
"എന്ന വേണ്ട...കുറച്ചു നേരം നമുക്ക് കഥ പറഞ്ഞു കിടക്കാം വാ .." ഞാൻ ബെഡിലേക്ക് കിടന്നു അവളെ എന്റെ നെഞ്ചിലേക്ക് ചായ്ച്ചു കിടത്തി .
ഞാനവളുടെ മുടിയിഴയിൽ തഴുകി അങ്ങനെ കിടക്കുമ്പോഴാണ് എന്റെ അമ്മയുടെ വിളി ..ഞങ്ങളുടെ വിശേഷങ്ങൾ തിരക്കാൻ വേണ്ടിയിട്ടാകും..
ഞാൻ റിങ് കേട്ടപ്പോൾ പാന്റിന്റെ പോക്കെറ്റിൽ പരതി. പിന്നെ അത് പുറത്തേക്കെടുത്തു നോക്കി .
"ആരാടാ ?" മഞ്ജു സംശയത്തോടെ ചോദിച്ചു .
"നിന്റെ അമ്മായിയമ്മ " ഞാൻ പയ്യെ പറഞ്ഞതും മഞ്ജു പെട്ടെന്ന് എന്റെ നെഞ്ചിൽ നിന്നും മാറി എഴുന്നേറ്റിരുന്നു .
"ആഹ് ..അമ്മാ പറ....എന്താ വിളിച്ചേ ?" ഞാൻ ചിരിയോടെ തിരക്കി.
"ഒന്നുമില്ല...വെറുതെ വിളിച്ചതാ..എങ്ങനെയുണ്ട് പോയിട്ട് ?കുഴപ്പം ഒന്നുമില്ലല്ലോ അല്ലെ ? ..മോളെവിടെ ?" അമ്മ വേഗം വേഗം ഓരോന്ന് ചോദിച്ചു തുടങ്ങി ..
"കുഴപ്പം ഒന്നുമില്ല അമ്മാ ..പിന്നെ മോളുടെ കാര്യം മാത്രം അറിഞ്ഞ മതിയോ ..ഞാൻ നിങ്ങടെ മോൻ അല്ലെ " ഞാൻ ചിരിയോടെ ചോദിച്ചു .
"പോടാ അവിടന്ന്...നീ തമാശ പറയാതെ മോൾക്ക് ഫോൺ കൊടുക്ക് " അമ്മ കൽപ്പനയിറക്കി . രാജാമാതാ ശിവകാമിയുടെ രാജശാസനം !
"മ്മ്..കൊടുക്കാം കൊടുക്കാം....മോളിവിടെ കാലും ഒടിഞ്ഞു കിടപ്പുണ്ട് " ഞാൻ മഞ്ജുസിനെ നോക്കി ചിരിയോടെ പറഞ്ഞതും മറുതലക്കൽ അമ്മ വെപ്രാളം കൂട്ടി.
"ഏഹ്..അവൾക്കെന്തു പറ്റി ..എന്നതാടാ ഉണ്ടായേ ?" അമ്മ ആകുലതയോടെ ചോദ്യശരങ്ങൾ തൊടുത്തുവിട്ടു.
"ഒന്നുമില്ല അമ്മാ ..നിങ്ങടെ മോള് ചെറുതായി ഒന്ന് വീണു..കാലിനു ചതവുണ്ട്..ഞാൻ അവളുടെ കയ്യില് കൊടുക്കാം.."
💬 Comments
View all comments