0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 7 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.2K

എനിക്ക് വിളമ്പി . അപ്പവും മുട്ടക്കറിയും ആയിരുന്നു . അവള് തന്നെയാണ് ഉണ്ടാക്കിയത് .

"മഞ്ജുസ് കഴിച്ചോ ?" ഞാൻ കറിയൊക്കെ പകർന്നു കഴിക്കാനായി തുനിഞ്ഞുകൊണ്ട് അവളെ നോക്കി .

എന്റെ അടുത്ത് അഞ്ജുവിനെയും കാത്തു നിൽക്കുകയാണ് കക്ഷി .

"ഇല്ല..അഞ്ജു വരട്ടെ " മഞ്ജു പയ്യെ പറഞ്ഞു അവളെ ഒന്നുടെ വിളിച്ചു ..

"അഞ്ജു നീ വരുന്നുണ്ടോ .." മഞ്ജു സ്വല്പം ഉറക്കെ അവളെ നീട്ടിവിളിച്ചു .

"വരുവാ ചേച്ചി ..വെറുതെ അല്ലാട്ടോ അവൻ ചൂടാവുന്നെ .." മഞ്ജുവിന്റെ വിളിയുടെ എണ്ണം കൂടുന്നത് കേട്ട് അഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു .

മഞ്ജു അതെ കേട്ട് ഒന്ന് ജാള്യതയോടെ എന്നെ നോക്കി . പിന്നെ എന്റെ അടുത്ത് കിടന്ന കസേരയിലേക്കിരുന്നു വേണ്ടത് പ്ളേറ്റിലേക്കു എടുത്തിട്ടു.

അപ്പോഴേക്കും അഞ്ജുവും വന്നിരുന്നു . എന്നെയും മഞ്ജുവിനെയും ഒന്ന് മാറിമാറി നോക്കി പുഞ്ചിരിച്ചു അവൾ സ്വയം എടുത്തു വിളമ്പി .പിന്നെ വളരെ വേഗം കഴിച്ചു തുടങ്ങി . കോളേജിൽ പോകാൻ വൈകിയതിന്റെ എഫ്ഫക്റ്റ് ആണ് .

"പതുക്കെ കഴിക്കേടൊ" മഞ്ജുസ് അവളുടെ തീറ്റ കണ്ടു അന്തം വിട്ടു പയ്യെ പറഞ്ഞു

"നേരമൊക്കെ പോയി ചേച്ചി ...പിന്നെ ചേച്ചി പറഞ്ഞോണ്ട് കഴിക്കാമെന്നു വെച്ചതാ. " ആര്യ ചിരിയോടെ പറഞ്ഞു.

"അത് കിടന്നുറങ്ങുമ്പോ ആലോചിക്കണം " ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ഒരു കഷ്ണം വായിലിട്ടു ചവച്ചു .

"പറയുന്ന ആള് പിന്നെ പുലർച്ചക്കാണല്ലോ എഴുന്നേക്കുന്നെ " കിട്ടിയ ഗ്യാപ്പിൽ എനിക്കിട്ടൊന്നു വെച്ച് ഗ്ലാസ്സിലുണ്ടായിരുന്ന ചായയും ഒറ്റവലിക്ക് കുടിച്ചു അവളെഴുന്നേറ്റു .മഞ്ജുസ് ഞങ്ങളുടെ കൊടുക്കൽ വാങ്ങൽ

💬 Comments

View all comments