Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 7 [Sagar Kottapuram]
നാവു കടിച്ചു .
"ആരുടെ കൂടെ ആയാൽ എന്താ നിന്റെ നാവു ഇറങ്ങിപോയിട്ടൊന്നും ഇല്ലല്ലോ..ഫോൺ എടുത്തൂടെ ? സമയം എത്ര ആയെന്ന വിചാരം, നീ വരുന്നില്ലേ? ഞാൻ നിന്നോട് പറഞ്ഞതല്ലേ അഞ്ചു മണിക്ക് പോണം എന്ന് .." മഞ്ജുസ് പല്ലിറുമ്മി ദേഷ്യത്തോടെ പറഞ്ഞു .
ഞാൻ ഒന്നും മിണ്ടാതെ എല്ലാം മൂളി കേട്ടു.
"എന്തേലും ഒന്ന് പറ..ഞാൻ ഒരുങ്ങിക്കെട്ടി നിക്കാൻ തുടങ്ങീട്ട് നേരം കുറെ ആയി ..നീ വരുന്നുണ്ടോ കവി ..?" മഞ്ജുസ് സ്വല്പം നിരാശയോടെ ചോദിച്ചു .
"ആ വരാം ..കുറച്ചു വൈകിപോയാലും കുഴപ്പം ഒന്നും ഇല്ലല്ലോ..അവിടെ എത്തിയാൽ പോരെ " അവളുടെ ഈ ആവശ്യമില്ലാതെ തിടുക്കം കണ്ടു സ്വല്പം ചൊറിച്ചിൽ വന്നപ്പോ ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു . അതാണ് കൂടുതൽ കുഴപ്പം ആയത് ..അതോടെ അവൾക്കും ദേഷ്യം പിടിച്ചു .
"ആഹാ...അങ്ങനെ നിന്റെ സൗകര്യം മാത്രം നോക്കിയാൽ പോരല്ലോ .." മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .
"ആ തല്ക്കാലം അങ്ങനെയൊക്കെ മതി..അല്ലെങ്കി നീ ഒറ്റയ്ക്ക് പൊക്കോ .." ഞാനും അപ്പോഴത്തെ മൂഡിൽ പയ്യെ അങ്ങ് പറഞ്ഞു .
"ഒറ്റയ്ക്ക് പോവാൻ എനിക്ക് നിന്റെ ഓശാരം ഒന്നും വേണ്ട ..നിനക്ക് വരാൻ പറ്റോ ഇല്ലേ ..അത് പറഞ്ഞ മതി.." മഞ്ജുസ് ഗൗരവത്തിൽ തിരക്കി.
"എനിക്കിപ്പോ സൗകര്യം ഇല്ല..പറഞ്ഞാലും മനസിലാകില്ലെന്നു വെച്ചാ ..ഓരോ വയ്യാവേലി ആയിട്ട് " ഞാൻ പല്ലിറുമ്മി സ്വയം നെറ്റിയിൽ അടിച്ചുകൊണ്ട് പറഞ്ഞു.
അപ്പോഴേക്കും മറുതലക്കൽ ഫോൺ കട്ടായി . ഞാൻ അങ്ങനെയൊക്കെ പറഞ്ഞതിന്റെ സ്വാഭാവികമായ ദേഷ്യം ആയിരിക്കും എന്നെനിക് തോന്നി. വീണ്ടും ട്രൈ ചെയ്തപ്പോൾ അവൾ എടുത്തില്ല .
പോയിട്ട് ഒന്ന് സോപ്പിട്ടാ മതി എന്ന് ഞാനും വിചാരിച്ചു . അല്ലാതെ അത്ര സീരിയസ് ഇഷ്യൂ ഒന്നും ഉണ്ടാവാൻ തരമില്ല . അങ്ങനെ സ്വല്പ നേരം കൂടി ശ്യാമിനും കൂട്ടുകാർക്കും ഒപ്പം ഇരുന്നു മനഃപൂർവം ഒരു അരമണിക്കൂർ വൈകി ഞാൻ വീട്ടിലെത്തി .
ബൈക്ക് ഉമ്മറത്തു കൊണ്ട് വന്നു നിർത്തിയതും ഹാളിൽ ഇരുന്ന അഞ്ജു ഉമ്മറത്തേക്ക് ഓടി വന്നു . ഞാൻ വരുന്നത്
💬 Comments
View all comments