0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 7 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.3K

നിനക്ക് അത് വേണം ..അല്ലേലും കുറച്ചു കൂടുതാലാ..ആവശ്യമില്ലാതെ കിണിക്കാൻ നിന്നിട്ടല്ലേ .." ഞാൻ അത് ആസ്വദിച്ചെന്നോണം പറഞ്ഞു .

"ഒന്ന് പോടോ ...ഉമ്മറത്തിങ്ങനെ നിക്കാതെ അകത്തു പോയിരിക്ക് ചേച്ചി ..അവനിങ് വന്നോളും എന്ന് മാത്രേ പറഞ്ഞുള്ളു ..അതിനു എന്റെ നേരെ ഒരു ചാട്ടം ശെടാ ..." അഞ്ജു ആശ്ചര്യത്തോടെ പറഞ്ഞു എന്നെ നോക്കി .

"ഓഹ്..അപ്പൊ ഭദ്രകാളി മോഡ് ആണ് ..പ്രേശ്നമായല്ലോ തമ്പുരാനെ .." ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു അഞ്ജുവിനെ നോക്കി .

"മ്മ്..എന്നാൽ ചെല്ല് ചെല്ല് ബാക്കിയുള്ളത് മോൻ വാങ്ങിച്ചോ.." എന്റെ പരുങ്ങൽ കണ്ടു അഞ്ജു കളിയാക്കി .

"ഒഞ്ഞു പോടീ..എനിക്ക് അവളെ പേടി ഒന്നുമില്ല .." ഞാൻ നിസാര മട്ടിൽ പറഞ്ഞു ഒഴിഞ്ഞു .

"മ്മ്...എന്ന കൊള്ളാം ..." അഞ്ജു ഒന്നമർത്തിമൂളികൊണ്ട് പറഞ്ഞു അകത്തേക്ക് വലിഞ്ഞു .

"എടി എടി ..ശരിക്കും കലിപ്പാണോ ?" അവളകത്തേക്കു പോകവേ ഞാൻ ഒന്നുടെ ഉറപ്പാക്കാനായി വിളിച്ചു ചോദിച്ചു .

"മ്മ്...ഏറെക്കുറെ ..മുടിയൊക്കെ കെട്ടിവെച്ച ക്ലിപ്പ് ഒകെ ഊരി വലിച്ചെറിഞ്ഞാ ചവിട്ടി കുലുക്കി പോയത് എന്താ സംഭവം ? ചേച്ചിടെ മൂഡ് കണ്ടപ്പോ പിന്നാലെ പോകാനും ഒരു പേടി " അഞ്ജു സംശയ ഭാവത്തിൽ എന്നെ നോക്കി .

"ഒന്നും ഇല്ല..ചെറിയൊരു സൗന്ദര്യ പിണക്കം ..." ഞാൻ ഒന്നുമില്ലെന്ന ഭാവത്തിൽകണ്ണിറുക്കി പയ്യെ പറഞ്ഞു .

"മ്മ്...എന്ന പോയി നോക്ക് ..കെട്ട്യോളെ പോയി ആശ്വസിപ്പിച്ചോ " അഞ്ജു ഒരു പെങ്കോന്തൻ എന്ന നിലക്ക് എന്നെ നോക്കി പുച്ഛത്തോടെ പറഞ്ഞു ഹാളിലെ സോഫയിലേക്ക് ചെന്നിരുന്നു .

ഞാനവളെ തറപ്പിച്ചൊന്നു നോക്കി .

💬 Comments

View all comments