0%
Chapter 1

രതിശലഭങ്ങൾ മഞ്ജുസും കവിനും 8 [Sagar Kottapuram]

Author : Sagar Kottapuram | Read All Parts | 👁 253 |

രതിശലഭങ്ങൾ മഞ്ജുസും കവിനും 8

Rathushalabhangal Manjuvum Kavinum Part 8 | Authro : Sagar Kottapuram | Previous Part

ഷർട്ടിന്റെ കൈ തെറുത്ത് കയറ്റിക്കൊണ്ടു ഞാൻ സ്റ്റെയർകേസ് ഇറങ്ങി ഹാളിലെത്തി . അഞ്ജു എന്നെ ആദ്യം കാണുന്ന ഭാവത്തിൽ സ്വല്പം പേടിയോടെ നോക്കുന്നുണ്ട്.

"എന്താടി ?" അവളുടെ നോട്ടം കണ്ടു ഞാൻ ചൂടായി .

"ഒന്നുമില്ല ..." അവൾ പയ്യെ പറഞ്ഞു മുഖം താഴ്ത്തി .

"നീ വെള്ളം അടിച്ചിട്ട് ഉണ്ടല്ലേ ഡോ?" ഞാൻ ഒച്ചയെടുത്തപ്പോൾ മണം അടിച്ചെന്ന പോലെ സംശയപ്പെട്ടു അഞ്ജു തിരക്കി .

"ഉണ്ടെന്കി നിനക്കെന്താ...? " ഞാൻ അവളുടെ ചോദ്യം ചെയ്യൽ ഇഷ്ടപെടാത്ത പോലെ ഹാളിലെ സോഫയിലേക്ക് ചെന്നിരുന്നു . പിന്നെ ടി.വി യുടെ റിമോർട്ട് എടുത്തു ചാനെൽ മാറ്റികൊണ്ടിരുന്നു .

"ശെടാ..നീ എന്തിനാ എന്നോട് ചൂടാവുന്നെ ..പിന്നെ സ്വല്പം പതുക്കെയൊക്കെ വഴക്കിട്ടോ മോനെ .അമ്മയിവിടെ ഇല്ലാത്തതു നിന്റെ ഭാഗ്യം..." അവളൊരു ഉപദേശം പോലെ പയ്യെ പറഞ്ഞപ്പഴാണ് ഞങ്ങൾ മുകളിൽ പറഞ്ഞതൊക്കെ അവൾ കേട്ടിരുന്നെന്നു എനിക്ക് ബോധ്യം ആയത്.

"ഓഹ് .." ഞാൻ ഒഴുക്കൻ മട്ടിൽ മൂളി . പിന്നെ നേരെ വാഷ്ബേസിനടുത്തു ചെന്ന് മൗത് വാഷ് ഇട്ടു വായും സോപ്പിട്ടു മുഖവും കഴുകി തിരികെ വന്നിരുന്നു .

"നിങ്ങളിങ്ങനെ ഒക്കെ ഇടക്ക് വഴക്കിടാറുണ്ടോ ?" ഒരു നിമിഷം എന്തോ ആലോചിച്ചിരുന്നു എന്നോടായി അഞ്ജു സംശയത്തോടെ തിരക്കി സോഫയിൽ വന്നിരുന്നു .

"അങ്ങനെ ഒന്നുമില്ല ...പറഞ്ഞു പറഞ്ഞു ഒടുക്കം വഴക്കാവും..അത്രേ ഉള്ളു " ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു .

"മ്മ്...സാമാന്യം ബോറായിരുന്നു .."

💬 Comments

View all comments