Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 8 [Sagar Kottapuram]
മഞ്ജുസ് സോഫയിൽ നിന്നും എഴുനേറ്റു അടുക്കളയിലേക്ക് പോയി .
കാര്യം മനസിലായ ഞാൻ നേരെ ഉമ്മറത്തേക്ക് ചെന്നിരുന്നു . സ്വല്പം കഴിഞ്ഞതും കട്ടൻ ചായയുമായി മഞ്ജുസ് ഉമ്മറത്തേക്കെത്തി . എന്റെ മുൻപിലെ തിണ്ണയിൽ ആ കുപ്പി ഗ്ലാസ് സ്വല്പം ഉറക്കെ കൊണ്ട് വെച്ചു അവൾ തിരിഞ്ഞു നടന്നു . അവൾ വെച്ച രീതിക്കു ആ ഗ്ലാസ് പൊട്ടാതിരുന്നത് ഭാഗ്യം . സ്വല്പം തുളുമ്പിയും പോയി !
വേണെങ്കിൽ കുടിച്ചോ എന്ന ഭാവം ആയിരുന്നു അത് കൊണ്ടുവെക്കുമ്പോഴും തിരിഞ്ഞു നടക്കുമ്പോഴും മഞ്ജുവിന് !
ഭാഗ്യത്തിന് അമ്മയും അഞ്ജുവും ഒന്നും അത് കണ്ടില്ല. അവർ ടി.വി യിൽ ശ്റദ്ധിച്ചാണ് ഇരിക്കുന്നത് . മാത്രമല്ല ഞങ്ങൾ ജോയിന്റ് ആയി എന്നാണ് അവർ കരുതിയിരിക്കുന്നത് . ഞാൻ പോയി പ്രെശ്നം പരിഹരിച്ചതുകൊണ്ടാണല്ലോ അവൾ താഴെ വന്നത് ! പക്ഷെ മുകളിൽ നടന്നത് ഞങ്ങൾക്കല്ലേ അറിയൂ !
"എടോ ഇങ്ങു വന്നേ " അവളുടെ ആ ദേഷ്യപ്പെട്ടുള്ള പോക്ക് കണ്ടു ഞാൻ പയ്യെ വിളിച്ചു .
അമ്മയും അഞ്ജുവും ശ്രദ്ധിക്കും എന്ന് പേടിച്ചിട്ടോ എന്തോ കക്ഷി പെട്ടെന്ന് നിന്നു . പിന്നെ പയ്യെ തിരിഞ്ഞു വീണ്ടും എന്റെ അടുത്തേക്കായി വന്നു .
"എന്താ പ്രെശ്നം ?" എന്റെ അടുത്തേക്കായി വന്ന അവളെ പിടിച്ച് തിണ്ണയിലേക്കിരുത്തി ഞാൻ അവസാന ശ്രമം എന്ന നിലക്ക് വളരെ മാന്യമായി ചോദിച്ചു .
"എന്ത് പ്രെശ്നം ..?" മഞ്ജു ചിരി അഭിനയിച്ചുകൊണ്ട് തിരക്കി .
"ഒന്നുമില്ലേ ?" ഞാൻ അവളെ സംശയത്തോടെ നോക്കി .
"ഇല്ല..." അവൾ ഗൗരവത്തിൽ പറഞ്ഞു
💬 Comments
View all comments