Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 8 [Sagar Kottapuram]
"പിന്നെ നിന്റെ മോന്ത എന്താ കടന്നല് കുത്തിയ പോലെ " അകത്തുള്ളവർ കേൾക്കാതിരിക്കാൻ വേണ്ടി ശബ്ദം താഴ്ത്തി അവളുടെ കൈത്തലം പിടിച്ചുകൊണ്ട് ഞാൻ ചോദിച്ചു .
അതിനു മറുപടി പറയാതെ അവൾ മുഖം തിരിച്ചു .
"ഡീ ..." ഞാൻ പയ്യെ വിളിച്ചു .
"എന്താടാ പന്നി..കുറെ നേരം ആയല്ലോ നീ .." എന്റെ അധികാര സ്വരം കേട്ട് ദേഷ്യം പിടിച്ചെന്നോണം മഞ്ജുസ് പല്ലിറുമ്മി എന്നെ നോക്കി .അതിൽ ഞാനൊന്നു ഞെട്ടിയെന്നത് വാസ്തവം ആണ് ! അവൾക്കു എന്നെ പേടി ഉണ്ടായിട്ടൊന്നുമല്ല..ഞാൻ ഭർത്താവു ആയിപോയതിന്റെ ബഹുമാനം കൊണ്ടാണ് താഴ്ന്നു തരുന്നത് എന്നെനിക് തോന്നി .
"നീ പിന്നെന്തൊന്ന ഈ ഉദ്ദേശിക്കുന്നെ ? എടി പ്ലീസ് ..ഞാൻ വേണേൽ നിന്റെ കാലുപിടിക്കാം ..പറ്റിപ്പോയി ..അതിനു നീ ഇങ്ങനെ തിളച്ചിട്ടെന്താ .." ഞാൻ വിഷമത്തോടെ പറഞ്ഞു അവളെ നോക്കി നിന്നു .
എന്നിട്ടും ആ പണ്ടാര കാളിക്ക് അയവില്ല. അവൾ എനിക്ക് കൊണ്ടുവന്ന ചായ സ്വയം എടുത്തു കുടിക്കാൻ തുടങ്ങി .
"നല്ല ചൂട് .." അവൾ ആരോടെന്നില്ലാതെ പറഞ്ഞു സ്വല്പം കുടിച്ചു അത് തിരികെ വെച്ചു എഴുന്നേറ്റു പോയി . അതുംകൂടി ആയപ്പോൾ ഞാൻ സ്വയം നിലത്തൊരു ചവിട്ടും കൊടുത്തു കസേരയിൽ കിടന്നു .
"നാശം "
അകത്തു നിന്നു മഞ്ജുസിന്റെ കളിചിരി ഒക്കെ കേൾക്കാം . എന്നോട് മാത്രേ ചതുർഥി ഉള്ളു . അമ്മായിയമ്മയും മരുമോളും എന്തൊക്കെയോ അകത്തു സംസാരിക്കുന്നത് ഞാൻ അസ്വസ്ഥതയോടെ പുറത്തിരുന്നു കേൾക്കുന്നുണ്ട് .
ഒടുക്കം ദേഷ്യം വന്നപ്പോൾ ഞാൻ വീട്ടിൽ നിന്നും ഇറങ്ങി
💬 Comments
View all comments