Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 8 [Sagar Kottapuram]
പേടിയാണ് ! വിശപ്പൊക്കെ ഉണ്ടെങ്കിലും അവളോട് കീഴടങ്ങുക നാണക്കേടാണ് . അതുകൊണ്ട് ഞാനും സഹിച്ചു കിടന്നു .
പിറ്റേന്നും അതിന്റെ തുടർച്ച ആയിരുന്നു . തലേന്ന് ചെല്ലാമെന്നായിരുന്നല്ലോ മഞ്ജുവിന്റെ ഫ്രണ്ടിനോട് ഞങ്ങൾ പറഞ്ഞിരുന്നത് . ഞങ്ങളെ കാണാത്ത കാരണം ഞയറഴ്ച രാവിലെ തന്നെ മീര മഞ്ജുവിനെ ഫോണിൽ വിളിച്ചിരുന്നു .
അവൾ എന്തൊക്കെയോ ഒഴിവു കഴിവുകൾ പറഞ്ഞു. പിന്നെ മറ്റൊരു ദിവസം ചെല്ലാമെന്നു വാക്കുനല്കി മീരയെ സമാധാനിപ്പിച്ചു . പിന്നെ ആ കാര്യം എന്റെ അടുത്ത് അവതരിപ്പിക്കാനായി എത്തി . രാവിലെ എനിക്കുള്ള ചായയും പലഹാരവുമൊക്കെ കൊണ്ടുവെച്ചത് അമ്മയാണ് . ഇനി അവൾ കൊണ്ടുതന്നാൽ ഞാൻ കഴിക്കാതെ പോയാലോ എന്ന പേടികൊണ്ടു സ്വയം മാറിനിന്നതാണോ എന്തോ .
അത് കഴിച്ചുകൊണ്ടിരിക്കെ അവൾ എന്റെ അടുത്തായി വന്നിരുന്നു , ഒരു ഇളംപച്ച നിറത്തിലുള്ള നൈറ്റിയാണ് വേഷം . അവളെ ശ്രദ്ധിക്കാതെ തന്നെ ഞാൻ പുട്ടും കടല കറിയും കുറേശെ ആയി കഴിച്ചു .
"കവി ..ഞാനൊരു കാര്യം പറഞ്ഞോട്ടെ ?" അവൾ മടിച്ചു മടിച്ചു ഒടുക്കം ചോദിച്ചു .
അതിനു ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.
"നോക്ക് ..ദേ നോക്ക് .." അവൾ എന്റെ അടുത്തിരുന്നു തോണ്ടി വിളിച്ചു .
"പറഞ്ഞോ .." ഞാൻ ഗൗരവത്തിൽ മൊഴിഞ്ഞു .
"മീര വിളിച്ചിരുന്നു..അടുത്ത ആഴ്ച ചെല്ലാൻ പറ്റുമോ എന്ന് ചോദിച്ചു..ഞാനെന്താ പറയണ്ടേ ?' അവൾ ഭവ്യതയോടെ എന്റെ അടുത്തായി തിരക്കി . ആഹാ..എന്റെ മഞ്ജുവിന് ഇങ്ങനെ ഒക്കെ ഭർത്താവിനെ സ്നേഹിക്കാൻ അറിയുമോ എന്ന് തിരിച്ചു ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും ഞാൻ ഒന്നും മിണ്ടിയില്ല .
"ഇഷ്ടമുള്ളത് പറഞ്ഞോ..എന്നോടെന്തിനാ ഇതൊക്കെ ചോദിക്കുന്നെ ..നീ പോവ്വേ , വരുവേ എന്താന്ന് വെച്ച ആയിക്കോ " ഞാൻ പയ്യെ പറഞ്ഞു . അമ്മയും അഞ്ജുവും ഒന്നും ഞങ്ങളുടെ പിണക്കം അറിയണ്ട എന്ന് വെച്ചു ശബ്ദം താഴ്ത്തിയാണ് ഞാൻ പറഞ്ഞത്
"നീ എന്താ കവി..ഇങ്ങനെ .." എന്റെ സംസാരം കെട്ടു മഞ്ജുസ് ചിണുങ്ങി .
"ഞാൻ ഇന്നലെ നിന്നോട് പറഞ്ഞതാ ..രാത്രിയെങ്കിൽ രാത്രി നമുക്ക് പോവാം എന്ന് ..അപ്പൊ
💬 Comments
View all comments